‘ഐസ്‌മാർട്ട് ശങ്കർ’ന്റെ രണ്ടാംഭാ​ഗം വരുന്നു; ‘ഡബിൾ ഐസ്‌മാർട്ട്’ന്റെ രണ്ടാംഘട്ട ചിത്രീകരണം തുടങ്ങി

പുരി ജഗന്നാഥും റാം പൊതിനേനിയും ഒന്നിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഐസ്‌മാർട്ട് ശങ്കർ’ന്റെ രണ്ടാംഭാ​ഗമായ ‘ഡബിൾ ഐസ്‌മാർട്ട്’ന്റെ രണ്ടാംഘട്ട ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു. ദൈർഘ്യമേറിയതും നിർണായകവുമായ ഈ ഷെഡ്യൂളിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ഉൾപ്പെടുന്ന ഭാ​ഗങ്ങളാണ് ചിത്രീകരിക്കുന്നത്. ഇതോടുകൂടി ചിത്രത്തിലെ മുഖ്യ ഭാ​ഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകും.

2024-ലെ ഏറ്റവും പ്രതീക്ഷയുള്ള പാൻ ഇന്ത്യ പ്രൊജക്റ്റുകളിലൊന്നായ ഈ ചിത്രം കണക്ട്‌സിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമ്മിക്കുന്നത്. ഉയർന്ന ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായ് ചിത്രം പ്രദർശനത്തിനെത്തും.’ഐസ്‌മാർട്ട് ശങ്കർ’ലൂടെ ഡബിൾ ആക്ഷൻ, ഡബിൾ മാസ്സ്, ഡബിൾ എന്റർടെയിൻമെന്റ് എന്നിവയാണ് ഇത്തവണ ടീം ഉറപ്പുനൽകുന്നത്. സഞ്ജയ് ദത്ത് വളരെ ശക്തമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ഒരു സ്റ്റൈലിഷ് മേക്ക് ഓവർ റാം പൊതിനേനിയും നടത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷണൽ കാമ്പെയ്ൻ വരും ദിവസങ്ങളിലായ് ആരംഭിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

‘ഐസ്‌മാർട്ട് ശങ്കർ’ ഉൾപ്പെടെ നിരവധി സിനിമകളിൽ പുരി ജഗന്നാഥിന് വേണ്ടി സെൻസേഷണൽ സംഗീതം നൽകിയ മണി ശർമ്മയാണ് ‘ഡബിൾ ഐസ്‌മാർട്ട്’നും സംഗീതം നൽകുന്നത്. സിഇഒ: വിഷ്ണു റെഡ്ഡി, ഛായാഗ്രഹണം: സാം കെ നായിഡു, ​ജിയാനി ജിയാനെലി, ആക്ഷൻ: കേച്ച, റിയൽ സതീഷ്, പിആർഒ: ശബരി.

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

16 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago