‘എന്റെ മാലാഖയ്ക്ക് അഞ്ച് വയസ്സ്’: കുഞ്ഞു മറിയത്തിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

കുഞ്ഞു മറിയത്തിന് പിറന്നാള്‍ ആശംസകളുമായി നടന്‍ മമ്മൂട്ടി. തന്റെ കൊച്ചു മകള്‍ക്ക് ഒപ്പമുള്ള ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ട് എന്റെ മാലാഖയ്ക്ക് അഞ്ച് വയസ്സ് എന്ന കുറിപ്പ് മമ്മുക്ക പങ്കു വെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ചിത്രം വൈറലായി.

പിറന്നാള്‍ മറിയത്തിന്റെ ആണെങ്കിലും പതിവുപോലെ മമ്മുക്കയുടെ ലുക്ക് ആണ് പോസ്റ്റിലെ ഹൈലൈറ്റ്. മമ്മുട്ടിയുടെ പ്രായം റിവേഴ്‌സ് ഗിയറിലാണെന്ന പതിവ് കമന്റുകളുടെ ആവര്‍ത്തനവും പോസ്റ്റിന് ലഭിക്കുന്നുണ്ട്. പിറന്നാള്‍ സമ്മാനമായി മമ്മുക്ക മറിയത്തിന് എന്താണ് നല്‍കിയതെന്ന ആകാംഷയും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്.

അതേസമയം, ഭീഷ്മ പര്‍വ്വം തീര്‍ത്ത തിയേറ്റര്‍ ആമ്പയന്‍സ് പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ മമ്മുക്കയുടെ ഏറ്റവും പുതിയ ചിത്രം സി.ബി.ഐ 5 ദി ബ്രെയ്ന്‍ പ്രദര്‍ശനം തുടരുകയാണ്. ചത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പതിവ് സിബിഐ ചിത്രങ്ങളുടെ പാറ്റേണ്‍ പിന്തുടരുന്ന ചിത്രം കാലത്തിനൊത്ത് തിരക്കഥയില്‍ മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ലെന്ന ആക്ഷേപവും നേരിടുന്നുണ്ട്.

1988ലാണ് മ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. പുഴു ആണ് അടുത്തതായി റിലീസ് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.

റോഷാക്ക് ആണ് മമ്മുക്കയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന മറ്റൊരു ചിത്രം. സൈക്കോ ത്രില്ലര്‍ സീരിസില്‍ പെടുന്ന ചിത്രത്തിന്റെ കഥ അടക്കമുള്ള വിഷയങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. കൊച്ചിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് തീര്‍ത്ത ആഘാതത്തില്‍ നിന്നും മലയാള സിനിമയെ പുറത്തുകൊണ്ടുവരുക എന്ന വലിയ ലക്ഷ്യം ഏറ്റെടുത്തപോലെ ആണ് മമ്മുക്ക ചിത്രങ്ങള്‍ റിലീസിന് എത്തുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. കുറഞ്ഞ കാലയളവില്‍ മികച്ച മൂല്യങ്ങളുള്ള കൂടുതല്‍ ചിത്രങ്ങളെ തിയേറ്ററില്‍ എത്തിച്ച് മലയാള സിനിമ നേരിട്ട നഷ്ടം നികത്താന്‍ മമ്മുക്കയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയും സിനിമാ ലോകം പങ്കുവെയ്ക്കുന്നു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago