ദില്‍ഷ എന്ന ചാപ്റ്റര്‍ കഴിഞ്ഞു! വിഷമങ്ങളും സങ്കടങ്ങളും ഓര്‍ത്തിരിക്കാന്‍ സമയയമില്ല, എന്റേതായ ലൈഫ് ഉണ്ട്!!! തുറന്നുപറഞ്ഞ് റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ നാല് അവസാനിച്ചിട്ടും ഇപ്പോഴും സോഷ്യല്‍ ലോകത്ത് നിറയുന്നത് ദില്‍ഷയും റോബിനുമാണ്. ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ബിഗ്‌ബോസ് താരങ്ങളും ഉണ്ടായിട്ടുണ്ടാവില്ല. റോബിനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിനെ ചൊല്ലിയാണ് ദില്‍ഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. ഇപ്പോഴിതാ ദില്‍ഷ പറഞ്ഞതില്‍ പ്രതികരിച്ചിരിക്കുകയാണ് റോബിനും. ബിഹൈന്‍വുഡ്സിനോടായിരുന്നും റോബിന്റെ തുറന്നുപറച്ചില്‍.

ബിഗ് ബോസ് സീസണ്‍ നാലും കഴിഞ്ഞു, ദില്‍ഷ എന്ന ആ ചാപ്റ്ററും കഴിഞ്ഞു. ഇനി ബിഗ് ബോസ് അടുത്ത സീസണിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് റോബിന്‍ പറഞ്ഞു തുടങ്ങുന്നു.

എന്തൊക്കെയാണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരാള്‍ക്ക് മറ്റൊരാളോട് ഇഷ്ടം തോന്നി അതിന് പല കാരണങ്ങളുണ്ട്. ഇപ്പോള്‍ ദില്‍ഷ പറഞ്ഞ കാര്യങ്ങളേയും അവരുടെ തീരുമാനത്തേയും ബഹുമാനിക്കുന്നു. എനിക്ക് വേറെ ഒരു ബുദ്ധിമുട്ടും ഇല്ല. താന്‍ തന്റേതായ തിരക്കുകളില്‍ ആണെന്നും റോബിന്‍ പറയുന്നു.

നഷ്ടങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകും. ഞാനും മനുഷ്യനാണ് എനിക്കും വിഷമങ്ങളും സങ്കടങ്ങളും ഒക്കെയുണ്ടാകും. പക്ഷേ അതൊന്നും ആലോചിച്ചിരിക്കാന്‍ എനിക്ക് സമയമില്ലെന്നും എന്റേതായ ലൈഫ് ഉണ്ടെന്നും റോബിന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ് പോയ കാര്യങ്ങള്‍ കഴിഞ്ഞു, അത്രേയുള്ളൂ. അതിനെക്കുറിച്ച് ഇനി പറഞ്ഞിട്ടോ വിമര്‍ശിച്ചിട്ടോ യാതൊരു കാര്യവുമില്ല. വെറുതെ അതേക്കുറിച്ച് സംസാരിച്ച് കുത്തി നോവിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ദില്‍ഷയുടെ കാര്യത്തില്‍ ഞാനൊരു പോസ്റ്റിട്ട് അത് അവിടെ നിര്‍ത്തി എന്നും ഡോ. പറയുന്നു.

ഇനി പുതിയ പുതിയ കാര്യങ്ങളൊന്നും ആ വിഷയത്തില്‍ സംസാരിക്കേണ്ട. കാരണം ഇതില്‍ ആര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും വിഷമിക്കേണ്ട കാര്യങ്ങളില്ല. രണ്ട് വ്യക്തികളുടെ അഭിപ്രായമാണ്. ആ അഭിപ്രായത്തെ എല്ലാവരും മാനിക്കുക. ദില്‍ഷ എന്തിനാണ് ഇപ്പോള്‍ അങ്ങനെ പറഞ്ഞതെന്നോ, അതിന്റെ കാരണങ്ങള്‍ എന്താണെന്നോ എനിക്കറിയില്ല. അത് അറിയണമെങ്കില്‍ ദില്‍ഷയോട് തന്നെ ചോദിക്കേണ്ടിവരും എന്നും റോബിന്‍ പറയുന്നു.

തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തി വൈറലായ ആരതി പൊടിയാണ് റോബിന്റെ പേരിനൊപ്പം വൈറലാകുന്നത്. എന്നാല്‍ ആരതിയെ കുറിച്ച് റോബിന്‍ പറയുന്നത് ഇങ്ങനെയാണ്. ഞാന്‍ ഒരാളുമായി ഇന്റര്‍വ്യൂ എടുത്തെന്ന് കരുതിയോ ഫോട്ടോ എടുത്തെന്ന് കരുതിയോ അവരുമായി പ്രത്യേകിച്ച് എന്തെങ്കിലും ഒരു ബന്ധം ഉണ്ടെന്ന് അതിന് അര്‍ത്ഥമില്ല.

എന്നെ ഒരുപാട് ആളുകള്‍ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്. അതില്‍ ഒരാളാണ് ആരതിയും. എന്നുവെച്ച് ഇനി ഭാവിയില്‍ എന്തെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല. അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളല്ലേ. ഓരോരുത്തര്‍ക്കും അവരുടെ വ്യക്തിജീവിതത്തില്‍ സ്പേസ് ഉണ്ടാകണം. എനിക്കും അത് വേണം. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഞാന്‍ എന്തിന് സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കണമെന്നും റോബിന്‍ ചോദിക്കുന്നു.

സെലിബ്രിറ്റികളൊക്കെ അവരുടെ പേരില്‍ വരുന്ന ഗോസിപ്പുകളൊക്കെ
എന്ത് കൂളായാണ് കാണുന്നത്. അതൊക്കെ കണ്ട് ഞാനും പഠിച്ച് വരികയാണ്. എന്ത് ബഹളങ്ങളൊക്കെ നടന്നാലും അവര്‍ അവരുടെ കാര്യങ്ങള്‍ നോക്കി പോകുക മാത്രമാണ് ചെയ്യുന്നത്.

അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാതെ നമ്മടെ കാര്യങ്ങള്‍ നോക്കിപ്പോകുകയാണ് വേണ്ടത്. എന്റെ പേരില്‍ വരുന്ന വീഡിയോയും ട്രോള്‍സും ഞാന്‍ കാണുന്നത് ഫ്രീ പ്രമോഷനാണ്.

ആരും എന്നെ ആരാധിക്കണമെന്നില്ല. നിങ്ങള്‍ എന്നെ ഇഷ്ടപ്പെട്ടാല്‍ മതി. നിങ്ങളുടെ ഒരു സഹോദരനോ മകനോ ഒക്കെയായിട്ട് കണ്ടാല്‍ മതി. ഞാനും അവരെ കാണുന്നത് അങ്ങനെയാണ്. എന്റെ പല വീഡിയോയും കണ്ടിട്ട് ആളുകള്‍ പറയുന്നുണ്ട്, എന്തിനാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ കിടന്ന് അലറിക്കൂവി വിളിക്കുന്നതെന്ന്. എനിക്ക് അവരോടൊക്കെ ചോദിക്കാന്‍ ഒന്നേയുള്ളൂ.

ഞാന്‍ എവിടേയും പോയി കക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്നില്ല, അപ്പോള്‍ പിന്നെ നിങ്ങള്‍ക്കെന്താണ് പ്രശ്നം. ഒരിടത്ത് ചെല്ലുമ്പോള്‍ എന്നെക്കാണാന്‍ വന്നു നില്‍ക്കുന്ന ആളുകളെ കാണുമ്പോള്‍ ഞാന്‍ എന്റെ മുഴുവന്‍ എനര്‍ജിയും പുറത്തെടുക്കുകയാണ് ചെയ്യുന്നത്. അത് എന്റെ സന്തോഷമാണ്. ഞാന്‍ സന്തോഷത്തോടെ ഇരിക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്നമെന്നും വിമര്‍ശിക്കുന്നവരോട് റോബിന്‍ ചോദിക്കുന്നു.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago