ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയായിരുന്ന റോബിന് രാധാകൃഷ്ണന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥി ബ്ലെസ്സിയെ കുറിച്ച് പറഞ്ഞ ചില പരാമര്‍ശങ്ങള്‍ കാരണം, ഡോക്ടര്‍ റോബിന് എതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിനെല്ലാം ഉള്ള മറുപടിയുമായിട്ടാണ് ഇപ്പോള്‍ ഡോക്ടര്‍ റോബിന് എത്തിയിരിക്കുന്നത്. അവഞ്ചേഴ്സ് സീരീസിലെ ഒരു ഭാഗം കട്ട് ചെയ്താണ് റോബിന് വാക്കുകള്‍ കുറിച്ചത്.
ചിലപ്പോള്‍ ഈ ലോകം നമുക്ക് എതിരായി നില്‍ക്കുന്നത് പോലെ തോന്നിയേക്കാം.. പക്ഷേ എല്ലാം നമ്മള് അഭിമുഖീകരിക്കണം, നമ്മള് പൊരുതണം, ഒരിക്കലും വിട്ടുകൊടുക്കരുത് എന്നും ഡോക്ടര്‍ റോബിന് കുറിയ്ക്കുന്നു.. റോബിന് പങ്കുവെച്ച പുതിയ പോസ്റ്റിന് അടിയില്‍ നിരവധിപ്പേരാണ് അദ്ദേഹത്തെ അനുകൂലിച്ച് കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങള്‍ കൂടെയുണ്ട് ഡോക്ടര്‍ എന്നാണ് പലരും കമന്റുകളായി കുറിയ്ക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസത്തെ റോബിന്റെ വീഡിയോ വൈറലായി മാറിയതോടെ അദ്ദേഹത്തെ വിമര്‍ശിച്ചും പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഫാന്‍സ് കൂടുതല്‍ ഉണ്ടെന്ന ബലത്തില്‍ ഒരാളെ ഭീഷണിപ്പെടുത്താന്‍ വരെ ഡോക്ടര്‍ ശ്രമിച്ചു എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ഇത്ര പ്രതീക്ഷിച്ചില്ലെന്നും പലരും നിരാശ പങ്കുവെയ്ക്കുന്നു.
ബിഗ്ഗ് ബോസ്സ് വീട്ടില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയ ശേഷം ബ്ലെസ്സ്ലി അവിടെ ചെറ്റത്തരങ്ങള്‍ കാണിച്ചു എന്നും ബ്ലെസ്സ്ലി ദില്‍ഷയോട് അവള് കംഫര്‍ട്ട് അല്ലാത്ത രീതിയില്‍ പെരുമാറി എന്നുമായിരുന്നു റോബിന് പറഞ്ഞത്. ഇതിന് എതിരെ റോബിന് ഇത്ര മോശം ചിന്താഗതിയുള്ള ആളായിരുന്നോ എന്ന് ചോദിച്ച്
ബ്ലെസ്സ്ലിയുടെ സഹോദരന് അടക്കം രംഗത്ത് വന്നിട്ടുണ്ട്. റോബിന്റെ വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചതിന് പിന്നാലെയാണ് താരം പുതിയ പോസ്റ്റുമായി എത്തിയിരിക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…