ബിഗ് ബോസ് സീസണ് ഫോറിലൂടെ ആരാധക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന താരമായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. ബിഗ് ബോസിന്റെ ഫൈനല്‍ ഫൈവ് പോലും എത്തിയില്ല എങ്കിലും ഒരുപാട് പേരുടെ മനസ്സില്‍ വിജയി റോബിന് തന്നെയാണ്. ഇപ്പോള്‍ സിനിമയും ഉദ്ഘാടന പരിപാടികളുമായി തിരക്കിലായ റോബിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍.
മലയാളികളുടെ പ്രിയ സംവിധായകന് പ്രിയദര്‍ശനെ സന്ദര്‍ശിക്കാന്‍ എത്തിയിരിക്കുകയാണ് ഡോക്ടര്‍ റോബിന്, അദ്ദേഹത്തെ കാണാന്‍ എത്തിയതിന്റേയും പ്രിയദര്‍ശന്റെ കാല്‍തൊട്ട് അനുഗ്രഹം ഏറ്റുവാങ്ങുന്നതിന്റേയും വീഡിയോ റോബിന് തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്. നിര്‍മ്മാതാവ് ബാദുഷയ്ക്ക് ഒപ്പമാണ് ഡോക്ടര്‍ റോബിന് പ്രിയദര്‍ശനെ കാണാനായി എത്തിയത്, ഇതിഹാസത്തോടൊപ്പം എന്ന ക്യാപ്ഷനോടെയാണ് റോബിന് പ്രിയദര്ശനാപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചത്.
റോബിന് പങ്കുവെച്ച ഈ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.. പ്രിയദര്‍ശനുമൊത്ത് പുതിയ സിനിമ വരുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്… ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ.. എന്നും ഞങ്ങള്‍ കൂടെയുണ്ടെന്നും റോബിന്റെ ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നു. അതേസമയം, സിനിമയുടെ ആവശ്യത്തിന് അല്ലെന്നും പ്രിയദര്‍ശന്റെ അനുഗ്രഹം വാങ്ങാനായാണ് റോബിന് എത്തിയത് എന്നുമാണ് ബാദുഷ അറിയിച്ചിരിക്കുന്നത്.
റോബിന് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത് പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ്. ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്രത്തില്‍ ആയിരിക്കും ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് എത്തുക.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…