ബിഗ് ബോസ് മലയാളം സീസണ് നാലില്‍ ശ്രദ്ധേയമായ ബന്ധമായിരുന്നു ദില്‍ഷയുടേയും റോബിന്റേയും സൗഹൃദം. ദില്‍ഷയോട് പ്രണയമാണെന്ന് റോബിന് ബിഗ് ബോസ് ഹൗസില്‍ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് റോബിനോട് സൗഹൃദം മാത്രമേയുള്ളുവെന്ന് ദില്‍ഷയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആരാധകര്‍ ഇരുവരേയും വിടാതെ പിന്തുടര്ന്നിരുന്നു. വിവാഹക്കാര്യം ചോദിച്ചു കൊണ്ട്. ഇതോടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവുമായി ദില്‍ഷ ഒടുവില്‍ ഇന്നലെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇനി റോബിനും ബ്ലെസ്ലിയുമായി യാതൊരു ബന്ധവും ഇല്ലെന്നും ആ സൗഹൃദം അവസാനിച്ചെന്നുമാണ് ദില്‍ഷ പ്രഖ്യാപിച്ചത്.
”തനിക്ക് ചെറിയ ഇഷ്ടം ഉണ്ടെന്നും അത് മനസിലാക്കാനും വിവാഹത്തിലേക്ക് കടക്കാനും സമയം വേണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ വീട്ടിലെ സമ്മര്‍ദ്ദം കൊണ്ട് ഉടനെ വിവാഹത്തിലേക്ക് കടക്കണം എന്നായിരുന്നു റോബിന്. എനിക്ക് എന്റെ വീട്ടുകാരെ എല്ലാം നോക്കണം. അതുകൊണ്ട് തന്നെ ഞാന്‍ ഒരു യെസ് പറയാനോ നോ പറയാനോ നിന്നില്ല. അത് റോബിനു ഒരു പ്രശ്നം വരരുതെന്ന് ഓര്‍ത്തിട്ടാണ്. ഞാന്‍ അതെല്ലാം ചിന്തിച്ചിട്ടാണ് അവര്‍ എന്നാല്‍ എന്നെ കുറിച്ചോ ഒന്നും ചിന്തിച്ചിട്ടില്ല. അവരെ ഒന്നും അല്ലാതാക്കി ആ ട്രോഫി ആയി നില്‍ക്കണം എന്ന് ഞാന്‍ കരുതിയിട്ടില്ലെന്നും ഇനി തനിക്ക് ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നും പറഞ്ഞാണ് ദില്‍ഷ വീഡിയോ അവസാനിപ്പിച്ചത്.
ദില്‍ഷയുടെ വീഡിയോയ്ക്ക് മറുപടിയുമായി ഡോ റോബിനും എത്തി. സന്തോഷമായിരിക്കൂ ദില്‍ഷ, നിന്നോട് ബഹുമാനം മാത്രം. നിന്റെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടേ. അതുപോലെ തന്നെ എനിക്ക് തന്ന സപ്പോര്‍ട്ടിനും നല്ല നിമിഷങ്ങള്‍ക്കും നന്ദി എന്ന് പറഞ്ഞാണ് റോബിന് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ബിഗ് ബോസ് വീട്ടിലെ മനോഹരമായ എല്ലാ നിമിഷങ്ങള്‍ക്കും നന്ദി ഡോക്ടര്‍. ആ നല്ല മുഹൂര്‍ത്തങ്ങളെല്ലാം എന്നും ഓര്‍ക്കും. സന്തോഷത്തോടെ ഇരിക്കൂ, സ്വപ്നങ്ങള്‍ എല്ലാം നടക്കട്ടേ. എല്ലാവിധ ആശംസകളും എന്ന് ദില്‍ഷയും റോബിന്റെ കുറിപ്പിന് മറുപടി പോസ്റ്റ് ചെയ്തു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…