കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചു, ഓടിയെത്തി..! റോബിന്‍ മകനെപോലെയെന്ന് അമൃതയുടെ അമ്മ!!

ബിഗ് ബോസ് സീസണ്‍ ഫോര്‍ മത്സാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഷോയിലൂടെ വലിയൊരു ആരാധക സമൂഹത്തെ സൃഷ്ടിച്ചെടുത്ത താരം, തന്നെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്തുന്ന തിരക്കിലാണ്. ഇപ്പോഴിതാ ഗായിക അമൃത സുരേഷിന്റെ കുടുംബത്തേയും കാണാന്‍ എത്തിയിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍.

റോബിനെ ചേര്‍ത്ത് നിര്‍ത്തി അമൃതയുടെ അമ്മ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ഡോക്ടറുടെ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചപ്പോള്‍, മകനെ പോലെ എന്റെ അടുത്തേക്ക് ഓടി എത്തിയ റോബിന്‍ എന്ന് കുറിച്ചാണ് ഈ അമ്മ.. റോബിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ദൈവം എന്നും റോബിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നും ഇവര്‍ റോബിനെ അനുഗ്രഹിച്ചു.

അതേസമയം, ഡോക്ടര്‍ റോബിന് ഒപ്പമുള്ള ഫോട്ടോ അമൃത സുരേഷും തന്റെ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ബിബി 2 ബിബി4 നെ കണ്ട് മുട്ടിയപ്പോള്‍ എന്നാണ് റോബിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അമൃത കുറിയ്ക്കുന്നത്. ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അമൃത. അമൃതയും സഹോദരി അഭിരാമിയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ആയിരുന്നു ഷോയിലേക്ക് എത്തിയിരുന്നത്.

ഫൈനല്‍ വരെ എത്താന്‍ സാധിച്ചില്ലെങ്കിലും മികച്ച മത്സരം തന്നെ ആയിരുന്നു ഇരുവരും ഹൗസില്‍ കാഴ്ച്ചവെച്ചിരുന്നത്. അതേസമയം, റോബിന് ഒപ്പം അമൃത പങ്കുവെച്ച ഫോട്ടോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളുമാണ് ആരാധകരില്‍ നിന്ന് വരുന്നത്..

എവിടെ നോക്കിയാലും ഡോക്ടര്‍ തന്നെ..എന്നാണ് കമന്റുകള്‍. ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന ഭൂരിഭാഗം കമന്റുകളും ഡോക്ടറിന്റെ ആരാധകരുടേതാണ്.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

11 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago