‘ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ ഇമ്മാതിരി വര്‍ത്താനം പറയരുത്’ ഷിംന അസീസ്

മീ ടൂ മൂവ്മെന്റിനെതിരെ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. തന്റെ പുതിയ ചിത്രമായ ‘ഉടല്‍’ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ധ്യാനിന്റെ വിവാദ പരാമര്‍ശം. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസും രംഗത്തെത്തിയിരിക്കുകയാണ്. ‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ. പ്രത്യേകിച്ച് സെക്ഷ്വല്‍ അസോള്‍ട്ട് പോലെയുള്ളവ നല്‍കുന്ന ട്രോമയുടെ തീരാപ്പുകച്ചിലിനെയെന്ന് ഷിംന ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

തഗ് ലൈഫ് ഇന്റര്‍വ്യൂ എന്നൊക്കെ പരക്കെ ആഘോഷിക്കപ്പെടുന്ന ധ്യാന്‍ ശ്രീനിവാസന്‍ അതിലേതോ ഒന്നില്‍ മീറ്റൂവിനെക്കുറിച്ച് പറഞ്ഞ് ആക്കിച്ചിരിക്കുന്ന വീഡിയോ കണ്ടു, വിനീതവിധേയനായി കൂട്ടത്തില്‍കൂടി അരോചകമായി പൊട്ടിച്ചിരിക്കുന്ന ആങ്കറേയും എന്ന് ഡോക്ടര്‍ പറയുന്നു.

‘ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെന്‍സിറ്റീവ് ടോപ്പിക്കില്‍ ഇമ്മാതിരി വര്‍ത്താനം പറയരുത്. മീറ്റൂ എന്ന് പറഞ്ഞാല്‍ ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവര്‍ കാലങ്ങള്‍ക്ക് ശേഷം ധൈര്യം ആര്‍ജിച്ച് അത് പുറത്ത് പറയുന്നതാണ്. അവരവര്‍ ജീവിക്കുന്ന പൊട്ടക്കിണറ് മാത്രമാണ് ലോകമെന്ന തോന്നല്‍ പടുവിഡ്ഢിത്തരമാണ്. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്കെന്നും ഡോക്ടറുടെ കുറിപ്പില്‍ പറയുന്നുണ്ട്.

‘പണ്ടൊക്കെ മീറ്റൂ ഉണ്ടെങ്കില്‍ ഞാന്‍ പെട്ട്! ഇപ്പോ പുറത്തിറങ്ങുക പോലും ഇല്ലായിരുന്നു, മീറ്റൂ ഇപ്പഴല്ലേ വന്നേ? എന്റെ മീറ്റൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്നെയാണ്. അല്ലെങ്കില്‍ ഒരു 14 വര്‍ഷം 15 വര്‍ഷം എന്നെ കാണാന്‍ പോലും പറ്റില്ലായിരുന്നു എന്നൊക്കെയായിരുന്നു ധ്യാന്‍ ചിരിച്ചു കൊണ്ട് ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.

Gargi

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

23 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

6 hours ago