ദൃശ്യം 2 ലൊക്കേഷനിൽ നിന്നും അടുത്ത സന്തോഷ വാർത്ത, കയ്യടിച്ച് ആരാധകരും!

മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്ത  മോഹൻലാലിൻറെ ജന്മ ദിനത്തിൽ ആണ് പുറത്ത് വിട്ടത്, ഒപ്പം ദൃശ്യത്തിന്റെ ടീസറും പുറത്ത് വിട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് പകുതി വഴിയില്‍ പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്നാണ് ഇരുവരും വേഗത്തില്‍ ദൃശ്യം 2ലേക്ക് എത്തിയത്. റാമിന്റെ ചിത്രീകരണം വിദേശ രാജ്യങ്ങളിൽ ആണ് കൂടുതലായും വേണ്ടത്. അതുകൊണ്ടാണ് താൽക്കാലികമായി അത് നിർത്തിവെച്ചത്. ഷൂട്ടിങ്ങിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ക്വാറന്റൈനിൽ നിർത്തിയാണ് ചിത്രം ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

Drishyam 2

ഇപ്പോഴിതാ ദൃശ്യം 2 വിന്റെ ടീം ഒരു സന്തോഷ വാർത്ത കൂടി പങ്കുവെച്ചിരിക്കുകയാണ്. ദൃശ്യം 2വില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയ ആന്റണി പെരുമ്ബാവൂർ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ഷൂട്ടിങ് സെറ്റിൽ നിന്നും പുറത്ത് വരുന്നത് . ചിത്രത്തിന്റെ  ആദ്യ ഭാഗത്തില്‍ സ്ഥലമാറ്റം കിട്ടിയെത്തുന്ന കോണ്‍സ്റ്റബിള്‍ ആയാണ് ആന്റണി അഭിനയിച്ചത്.  എന്നാൽ രണ്ടാം ഭാഗത്തില്‍ വർഷങ്ങൾക്ക് ശേഷം ആന്റണിക്ക് പ്രൊമോഷന്‍ കിട്ടി, എസ്‌ഐ ആയെന്നതരത്തിലെ വാർത്തകൾ ആണ് പുറത്തു വരുന്നത്.  ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള പോലീസ് വേഷത്തിലുള്ള ആന്റണിയുടെ ചിത്രം പുറത്ത് വന്നതോടെയാണ് ഈ വാർത്ത ആരാധകരും അറിഞ്ഞത്.
Antony Perumbavoor

കൊവിഡ് പ്രതിസന്ധിയില്‍ നിലച്ച മോഹന്‍ലാലിന്റെ മറ്റു ചിത്രങ്ങള്‍ ഈ ചിത്രത്തിന് ശേഷമേ ആരംഭിക്കൂ എന്നാണ് വിവരം. 2013ലാണ് ജീത്തുജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യം റിലീസായത്. പുലിമുരുകന് മുന്‍പ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു. വന്‍ ഹിറ്റായിരുന്നു ചിത്രം. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുള്ള ചിത്രം വര്‍ഷങ്ങള്‍ക്കിപ്പോഴും അതേ ആകാംക്ഷ തന്നെയാണ് ഓരോരുത്തരിലും പ്രകടമാകുന്നത്.

Rahul

Recent Posts

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

7 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

14 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

21 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

5 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

6 hours ago