മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്ത മോഹൻലാലിൻറെ ജന്മ ദിനത്തിൽ ആണ് പുറത്ത് വിട്ടത്, ഒപ്പം ദൃശ്യത്തിന്റെ ടീസറും പുറത്ത് വിട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് പകുതി വഴിയില്‍ പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്നാണ് ഇരുവരും വേഗത്തില്‍ ദൃശ്യം 2ലേക്ക് എത്തിയത്. റാമിന്റെ ചിത്രീകരണം വിദേശ രാജ്യങ്ങളിൽ ആണ് കൂടുതലായും വേണ്ടത്. അതുകൊണ്ടാണ് താൽക്കാലികമായി അത് നിർത്തിവെച്ചത്. ഷൂട്ടിങ്ങിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ക്വാറന്റൈനിൽ നിർത്തിയാണ് ചിത്രം ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ച വിവരം പുറത്ത് വന്നത്. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് ചിത്രത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ദൃശ്യം ഒന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് രീതി തന്നെ രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കരുത്. ദൃശ്യം ഫസ്റ്റില്‍ സിനിമ കഴിഞ്ഞു തിയേറ്ററിൽ ഇന്ന് ഇറങ്ങുമ്പോൾ ഒരു കിക്ക് ഉണ്ടായിരുന്നല്ലോ. എന്നാൽ അങ്ങനെ ഔർ കിക്ക് രണ്ടാം ഭാഗത്തിൽ ഇല്ല. അത് മാത്രമാണ് എനിക്ക് ആകെ ഉള്ള ഒരു പേടി. അങ്ങനെ ഒരു സസ്പെൻസ് പ്രതീക്ഷിച്ചു വന്നാൽ അവസാനം നിരാശ ആയിരിക്കും ഫലം. ആദ്യ ഭാഗത്തിന്റേത് പോലെ അല്ല എങ്കിലും രാണ്ടാം ഭാഗം വളരെ നല്ല ഒരു ചിത്രം ആണ്.
കുടുംബ പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയാണ് ഈ ചിത്രം തയാറാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ അവര്ക് ഇത് ഇഷ്ടപ്പെടും എന്ന് തന്നെയാണ് എന്റെ വിശ്വാസവും. ഈ ചിത്രത്തിൽ ആദ്യ ഭാഗത്തിലേത് പോലെ വലിയ ട്വിസ്റ്റും സർപ്രൈസും ഒക്കെ ഉണ്ടെന്നു ചുമ്മാ എഴുതി വിടുന്നവരോട് ഒന്നേ പറയാനുള്ളു. ദയവ് ചെയ്ത് അങ്ങനെ ഒന്നും പറയരുത്. ആദ്യ ഭാഗത്തിലേത് പോലെ ഒന്നും തന്നെ രണ്ടാം ഭാഗത്തും ഇല്ല.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…