വാക്ക് പാലിച്ച് ജിത്തു, ആരാധകരെ ഞെട്ടിച്ച് കളഞ്ഞ ക്ലാസ്സിക് ത്രില്ലർ, ദൃശ്യം 2 റിവ്യൂ വായിക്കാം

മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നായിരുന്നു ദൃശ്യം, ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം ഏറെ തരംഗം തന്നെയാണ് സൃഷ്ടിച്ചത്, ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടപ്പോൾ മുതൽ തന്നെ എല്ലാവരും ഏറെ പ്രതീക്ഷയിൽ ആയിരുന്നു, ദൃശ്യം രണ്ടാം ഭാഗം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരിക്കുകയാണ്, ചിത്രത്തിന്റെ റിവ്യൂ വായിക്കാം

ശരിക്കും രണ്ടാം പാർട്ട് ഇറങ്ങുന്നു എന്നു കേട്ടതുമുതൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു മലയാള സിനിമ ആണ് “ദൃശ്യം 2”.. ഇനി ഇതിൽ ഒരു 2nd പാർട്ടിന് എന്തു സ്കോപ്പ് എന്നു അന്ന് തോന്നിയിട്ടുണ്ട്….. എടുത്ത് കുളമാക്കല്ലേ എന്നു ശരിക്കും ആഗ്രഹിച്ചു പോയിട്ടുണ്ട്..എത്രയോ ഊഹാപോഹങ്ങൾ വാട്‌സ് ആപ്പിലും ഒക്കെ വന്നു… ഇറങ്ങുന്ന അന്ന് തന്നെ കാണണം എന്ന് അന്നേ ഉറപ്പിച്ചിരുന്നു…

എന്തായാലും വീണ്ടും നല്ല ഒരു brilliant സ്ക്രിപ്റ്റിലൂടെ നല്ലൊരു crime ത്രില്ലർ തന്നെ ജിത്തു ജോസഫ് നമുക്ക് വേണ്ടി ഒരുക്കി വച്ചിട്ടുണ്ട്….. ഒരു പുതിയ സിനിമ എന്ന രീതിയിൽ നോക്കിയാൽ വളരെ നല്ലൊരു crime thriller ആയി Above average സ്റ്റാൻഡേർഡ് ആയി തന്നെ എടുത്തിട്ടുണ്ട്.. Intelligent ആയ മറ്റൊരു സ്ക്രിപ്റ്റും സംവിധാനവും, ലാലേട്ടന്റെ യും എല്ലാവരുടെയും മികച്ച പെർഫോമൻസും…… കാണുന്ന ഏതൊരു പ്രേക്ഷകനും First മായി comparison ഉറപ്പായി വരും എന്നത് കൊണ്ട് പറയാം ശരിക്കും അതിന്റെ ഒരു continuation വളരെ നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്.. Compare ചെയ്താൽ ‘ദൃശ്യം’ 1st ന്റെ അത്ര പക്ഷെ ത്രില്ലിംഗ് ഉം interesting ഉം ആണോ എന്ന് ചോദിച്ചാൽ അല്ല.. അത്രയും ഒരു impact ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല… കുറച്ചു ലാഗ് ഫീലിംഗ് ഇടക്കൊക്കെ നല്ലപോലെ തോന്നുന്നുണ്ട്… എവിടൊക്കെയോ കുറച്ചുകൂടി ഒന്നു മെച്ചപ്പെടുത്തിയിരുന്നെങ്കിൽ എന്നു കുറേപ്പേർക്ക് എങ്കിലും തോന്നിയേക്കാം.. ദൃശ്യം പോലെ ഒരു perfect സ്ക്രിപ്റ്റ്എന്നു പറയാൻ പറ്റുന്നില്ല…
പക്ഷെ ഒട്ടും മോശമാക്കി കളഞ്ഞിട്ടില്ല…. ആദ്യത്തേതിനോട് നല്ല രീതിയിൽ നീതി പുലർത്തി എടുത്തിട്ടുണ്ട്…


വളരെ നല്ലൊരു വിജയം ആയ സിനിമ യുടെ 2nd പാർട്ട് എടുത്ത് ആദ്യത്തെ പോലെ നല്ല അഭിപ്രായം നേടുക എന്നു പറയുന്നത് ചെറിയ കാര്യമല്ല.. ശരിക്കും തിയേറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആവുമായിരുന്നു എന്നതിൽ ഒട്ടും സംശയമില്ല..

ഈ കോവിഡിനിടയിലും ആൾക്കാർ ഉറപ്പായും കയറിയേനെ.. കോവിഡിന് ശേഷം മലയാള സിനിമയ്ക്ക് മൊത്തത്തിൽ വീണ്ടും ജീവൻ വച്ചേനെ…’കിരീട’ത്തിനു ‘ചെങ്കോൽ’ എന്ന രീതി അല്ലാതെ ‘ദേവാസുര’ത്തിനു ‘രാവണപ്രഭു’ എന്നത് പോലെ എന്നു വേണമെങ്കിൽ പറയാം..തിയേറ്ററിൽ ഈ സിനിമ കാണാൻ ഭാഗ്യം ലഭിക്കാത്തത് ഒരു ശാപം തന്നെയാണ് . സമീപ കാലത്ത് ഇറങ്ങിയ പല സിനിമകളുടെയും രണ്ടാം ഭാഗങ്ങൾ ദുരന്തം ആയിരുന്നു. എന്നാൽ ഈ ദൃശ്യം 2 സിനിമ മാസ്റ്റർ പീസ് ആണ്. ആദ്യ ഭാഗത്തേക്കാൾ നെഞ്ചിടിപ്പ് തന്ന സിനിമ. അവസാന 30 മിനിറ്റ് ഇഞ്ജാതി ട്വിസ്റ്റ്. ജീത്തു ജോസഫ് എന്ന
സംവിധായകൻറെ ഗംഭീര തിരിച്ചുവരവ്. ഇയാൾ ജീവിതത്തിൽ വല്ല ക്രിമിനൽ കുറ്റം ചെയ്താൽ അത് തെളിയിക്കാൻ പോലീസ് നന്നായി ഒന്ന് വിയർക്കും. കൂടുതൽ ഒന്നും പറയാനില്ല. ഇത് ജീത്തു ജോസഫ് പറഞ്ഞ പോലെ ഒരു സാധാരണ കുടുംബ സിനിമ അല്ല. മാസ്റ്റർ പീസ് ആണ് മാസ്റ്റർ പീസ്. ദൃശ്യം ആദ്യ ഭാഗത്തേക്കാൾ മനോഹരമായ രണ്ടാം ഭാഗം. ഇഞ്ജാതി ട്വിസ്റ്റുകൾ അവസാന കോടതി സീനുകൾ സായ്കുമാറിൻറെ വിവരണം

Krithika Kannan