ദൃശ്യം 3 ഉടന്‍… ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു!!!

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. രണ്ട് ഭാഗങ്ങളും ഇരുകൈയ്യുനീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നു. ദൃശ്യം 2 റിലീസ് സമയത്ത് തന്നെ ദൃശ്യം 3 നെ കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. അതിന്റെ ക്‌ളൈമാക്‌സ് തന്റെ കയ്യിലുണ്ടെന്നും മോഹന്‍ലാലുള്‍പ്പെടെയുള്ളവര്‍ക്കു ഇഷ്ടപ്പെട്ടെന്നുമാണ് അന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നത്.

ഇപ്പോഴിതാ മഴവില്‍ മനോരമയുടെ അമ്മ ഷോ ടീസറില്‍, ദൃശ്യം 3 ഉണ്ടാകുമോ എന്നുള്ള ചോദ്യവുമായി താരങ്ങളെത്തുന്ന ഭാഗം പുറത്തു വന്നതോടെ, ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന സൂചനകളാണ് വരുന്നത്.

സോഷ്യല്‍ മീഡിയയില്‍ അടക്കം ദൃശ്യം 3 ആണ് നിറയുന്നത്. ദൃശ്യം 3 എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. മലയാള സിനിമയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പാന്‍ ഇന്ത്യ റീച് കിട്ടിയതും ഏറ്റവും കൂടുതല്‍ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുള്ളതുമായ ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നെന്ന സൂചന വന്നതോടെ ആരാധകലോകം കാത്തിരിപ്പിലാണ്.

Anu

Recent Posts

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

1 min ago

ജിന്റോ വെറും മണ്ടൻ ആയിരുന്നോ? അതോ ഇതൊക്കെ ജിന്റോയുടെ വെറും അഭിനയം ആയിരുന്നോ?

ഇത്തവണത്തെ ബിഗ് ബോസ് സീസണിന്റെ ആദ്യ ആഴ്ചയിൽ മണ്ടൻ ടാഗ് ലഭിച്ച ആളാണ് ജിന്റോ. പക്ഷെ ഒരു കൂട്ടം ആളുകൾ…

6 mins ago

അന്ന് വസ്ത്രം മാറുമ്പോൾ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു! എന്നാൽ ഇപ്പോൾ അതിന് ഭയമാണ്; ഖുശ്‌ബു

ചുരുങ്ങിയ സമയം കൊണ്ട് തമിഴകത്തിന്റെ റാണി ആയി മാറിയ നടിയാണ് ഖുശ്‌ബു, ഇപ്പോൾ സിനിമ സെറ്റിൽ വെച്ച് അന്ന് തനിക്കുണ്ടായ…

6 mins ago

ഗംഗയുടെ സാരി തിരഞ്ഞെടുക്കുന്നതിൽ ശോഭനയ്ക്കും പങ്കുണ്ടായിരുന്നു

മലയാളികളുടെ ഇഷ്‌ട നായിക ശോഭന അഭിനയ രംഗത്ത് വീണ്ടും സജീവമാകുകയാണ്. പുതിയ ചിത്രം കൽക്കിയിൽ മികച്ച കഥാപാത്രമാണ് ശോഭനയ്ക്ക് ലഭിച്ചത്.…

14 mins ago

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

14 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

14 hours ago