കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ, സുഹൃത്തായ മുർഷിദാബാദ് സ്വതേഷി ഗണേഷ് മണ്ഡലിനെയാണ് ഇരിക്കൂർ പോലീസ് പിടികൂടിയത്. ബംഗാൾ സ്വതേഷിയായ ആഷിഖ് ഇസ്ലാമിനെ 2021 ജൂൺ 28 നാണ് രണ്ട് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. ഗണേഷ് മണ്ഡലവും ബന്ധുവായ പരേഷ് നാഥമണ്ഡലവും ചേർന്ന് സുഹൃത്തായ ആഷിഖ് ഇസ്ലാമിനെ കൊലപ്പെടുത്തി ഇവർ ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ ശുചിമുറിയിൽ കുഴിച്ചിടുകയായിരുന്നു. പിന്നീട് ഇതിന് മുകളിൽ കോൺഗ്രീറ്റ് ചെയ്തു. ആഷിഖ് ഇസ്ലാമിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിൽ അന്യൂഷണം ഇരട്ടി ഡിവൈ എസ്പി ഏറ്റെടുത്തിരുന്നു.
ആഷിഖിന്റെ സുഹൃത്തുക്കളായ ഗണേഷിനെയും പരേഷിനെയും കേന്ദ്രികരിച്ചായിയുരുന്നു അന്യൂഷണം. മുംബൈയിൽ നിന്നും പിടികൂടിയ പരേഷിനെ താനും കൂട്ടാളിയും ചേർന്ന് ആഷിഖ് ഇസ്ലാമിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. എന്നാൽ കൂട്ടാളിയായ ഗണേഷിനെ പോലീസിന് കണ്ടെത്താനായില്ല. ഡൽഹി ഹരിയാന അതിർത്തിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്, ഇന്നലെ രാത്രിയോടെ ഇരിക്കൂറിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മൂവരും ഇരിക്കൂറിൽ ഒരേ സൈറ്റിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്തെ ചില തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് എത്തിയത്, ആഷിഖ് ഇസ്ലാമിന്റെ കൈവശം ഉണ്ടായിരുന്ന ഏഴായിരം രൂപയും ഇവർ മോഷ്ടിച്ചിരുന്നു, ഗണേഷിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…