ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ ശ്രെദ്ധക്ക്! നിങ്ങൾ നിരീക്ഷണത്തിലാണ്. ഫൈൻ വരുന്ന വഴി ഒന്നു കണ്ടുനോക്കു!!

ടു വീലർ യാത്ര ചെയ്യുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ പലരും ഇപ്പോഴും ഹെൽമെറ്റ് ഇല്ലാതെ തന്നെയാണ് യാത്ര ചെയ്യുന്നത്. പലയിടങ്ങളിലും പോലീസ് ചെക്കിങ് ഉണ്ടെങ്കിലും കാര്യാമായ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

ആദ്യ ഘട്ടത്തിൽ ഹെൽമെറ്റ് ഇല്ലത്തെ യാത്ര ചെയ്തവർക്ക് പോലീസ് ഉപദേശവും ട്രാഫിക് പോലീസ് ഫൈനും കൊടുത്തിരുന്നു, ഇപ്പോൾ വാഹനം ഓടിക്കുന്നവർക്ക് മാത്രമല്ല പിന്നിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ്നിർബന്ധം ആണ്.

 

പൊതു നിരത്തുകളിൽകൂടി കൂടി ഹെൽമെറ്റ് ഇല്ലാതെ യാത്രചെയ്യുന്നവർ  ട്രാഫിക് പോലീസിന്റെ ക്യാമറ നിരീക്ഷണത്തിലാണ്, പോലീസിന്റെ വാഹനങ്ങളിലും അതുപോലെതന്നെ പല  ഇലക്ട്രിക്ക് പോസ്റ്റുകളിലും ക്യാമറ ഘടിപ്പിച്ചിരിക്കുകയാണ്. ഇതിൽ റെക്കോർഡ് ആകുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്കും പിന് സീറ്റിൽ ഇരിക്കുന്നവർക്കും ഫൈൻ പോസ്റ്റ് വഴി അവരുടെ വീടുകളിൽ എത്തുമ്പോഴാണ് അവർക്കുതന്നെ അറിയുന്നത്.

ക്യാമറകളിൽ റെക്കോർഡ് ആകുന്ന ദൃശ്യങ്ങളിൽ വണ്ടികളുടെ രെജിസ്ട്രേഷൻ നമ്പർ പ്രകാരം ഷോറൂമുകളിൽ നിന്നും അഡ്രെസ്സ് ശേഖരിച്ചു  പോസ്റ്റ് വഴി നോട്ടീസ് അയക്കുകയാണ് പോലീസ് ചെയ്യുന്നത്. ഫൈൻ അടക്കാതെ ഇരുന്നാൽ അത്  പിന്നീട് മറ്റു പ്രേശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. ഈ ഫൈൻ നിങ്ങൾക്ക് ഓൺലൈൻ വഴിയോ അക്ഷയ വഴിയോ അടക്കാവുന്നതാണ്.

ഈ സാഹചര്യം മുതലെടുത്തു  ഹെൽമെറ്റ് വ്യാപാരികൾ വൻ കൊള്ള നടത്തുകയാണ് , 400 , 450 ഉണ്ടായിരുന്ന എല്ലാ ഹെൽമെറ്റുകൾക്കും ഇപ്പോൾ 1000 വരെയാണ് ഈടാക്കുന്നത്. മറ്റൊരു പ്രധാന കാര്യം ഹെൽമെറ്റ് മോഷണമാണ്. ആവിഷ്ക്കാർ പൊതു സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ സൂക്ഷിചി രിക്കുന്ന ഹെൽമെറ്റുകൾ മോഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്.

Aswathy