ബോഡി ഷേമിംഗ് !! മാധ്യമ പ്രവർത്തകയോട് മാപ്പ് ചോദിച്ച് ദുൽഖർ

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയ്ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. സിനിമയില്‍ അനുവാദം കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചെന്ന് വ്യക്തമാക്കി ചേതന കപൂര്‍ എന്ന യുവതിയാണ് സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ യുവതിയോടെ ക്ഷമ ചോദിച്ച്‌ കൊണ്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.

തന്റെ ചിത്രം ഉപയോഗിച്ച സിനിമയിലെ രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്. ‘എന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് സിനിമയില്‍ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. പൊതുവേദിയില്‍ ഉണ്ടാവുന്ന ബോഡി ഷെയിമിങില്‍ നിന്ന് എന്നെ ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു’, ദുല്‍ഖറിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ യുവതി പറയുന്നു.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനെത്തി. ‘തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ചിത്രം എങ്ങനെയാണ് സിനിമയുടെ രംഗത്തില്‍ എത്തിയതെന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി പരിശോധിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ എന്റെയും, ഡിക്യു വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുകയാണ്. അത് മനപൂര്‍വ്വം സംഭവിച്ചതല്ല.’- ദുര്‍ഖര്‍ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ സിനിമയുടെ സംവിധായകനായ അനൂപ് സത്യന്‍ യുവതിയുമായി സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

 

Rahul

Recent Posts

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

19 mins ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

2 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

4 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

5 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

6 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

7 hours ago