Categories: Film News

പുതിയ റെക്കോർഡുമായി ദുൽഖർ !! ആശംസയറിയിച്ച് ആരാധകർ

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. മമ്മൂട്ടിക്ക് പിന്നാലെയായി മകനും അഭിനയരംഗത്ത് എത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആവര്‍ത്തനവിരസതയുളവാക്കുന്ന കഥാപാത്രങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ബുദ്ധിപരമായി അതില്‍ നിന്നും മാറി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ഏത് തരം കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമെന്ന് ഇതിനകം ദുല്‍ഖര്‍ തെളിയിച്ചിട്ടുമുണ്ട്.ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായ ദുല്‍ഖര്‍ സല്‍മാന്‍ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം 5 മില്യണ്‍ കടന്നുവെന്ന വിവരം പങ്കുവെച്ചത് താരം തന്നെയായിരുന്നു. പിന്തുണയും സ്‌നേഹവും നല്‍കി കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞും താരം എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഒരുപാട് ദൂരം താണ്ടാനുണ്ടെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.

ജീവിതത്തിലെ ചില സന്തോഷങ്ങള്‍ എന്നും അതുപോലെ നില്‍ക്കുമെന്നുമൊക്കെ ഹാഷ്ടാഗായി താരം ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഈ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അനുപമ പരമേശ്വരന്‍, സണ്ണി വെയ്ന്‍, അന്‍സണ്‍ പോള്‍, തുടങ്ങിയവര്‍ക്കൊപ്പം ആരാധകരും താരത്തിനെ അഭിനന്ദിച്ച്‌ എത്തിയിട്ടുണ്ട്.

ലോക് ഡൗണായതിനാല്‍ വീട്ടില്‍ത്തന്നെ കഴിയുകയാണ് താനെന്ന് വ്യക്തമാക്കി താരം നേരത്തെ എത്തിയിരുന്നു. പാചക പരീക്ഷണം നടത്തുന്നതിന്റെ ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ലൈവ് വീഡിയോയുമായും താരമെത്തിയിരുന്നു. മറിയത്തിനും അമാലിനുമൊപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങള്‍ താഴെയിരിക്കുമ്ബോള്‍ അവള്‍ മുകളിലായിരിക്കും. കളിക്കാനായി ആളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മകളെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

ഇനി എന്നാണ് റിലീസ് എന്നായിരുന്നു ആരാധകരുടെ ചോദ്യം. അതേക്കുറിച്ച്‌ തനിക്കും ധാരണയില്ലെന്ന് താരം പറഞ്ഞിരുന്നു. കുറുപ്പിനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു മറ്റ് ചിലര്‍ പറ‍ഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദുല്‍ഖര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധേയമായി മാറാറുണ്ട്. ഭാഷാഭേദമന്യേ മികച്ച പിന്തുണയും സ്വീകാര്യതയും സ്വന്തമാക്കി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

19 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

57 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago