തോള് ചരിച്ച് ദുൽഖർ; ഒപ്പം ലാലേട്ടന് സോറിയും

മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനാണ് മോഹന്‍ലാല്‍.പലപ്പോഴും മലയാളത്തിലെ യുവനിര താരങ്ങളുടെ ചിത്രങ്ങളില്‍ ഇടംപിടിക്കാറുണ്ട്. അത് മോഹന്‍ലാലിന്റെ മാനറിസങ്ങളോ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഡയലോഗുകളോ ഒക്കെ ആവാം. മോഹന്‍ലാല്‍ മാനറിസങ്ങളില്‍ ഏറ്റവുമധികം അനുകരിക്കപ്പെടാറ് അദ്ദേഹത്തിന്റെ തോള്‍ ചെരിച്ചുള്ള നടത്തമാണ്. അതിപ്പോ കൊച്ചു കുട്ടികളായാലും മുതിർന്നവരായാലും, ഒക്കെ മോഹൻ ലാലിന്റെ എ നടത്തം ആണ് കൂടുതലും അനുകരിക്കാര് . ഒരു പക്ഷെ മോഹൻ ലാൽ എന്ന പേര് കേൾക്കുമ്പോഴേ തോല് ചരിച്ചു നിൽക്കുന്ന ആ ഫിഗർ ആയിരിക്കും പെട്ടെന്ന് മനസിലേക്ക് ഓടിയെത്തുന്നതും. ഇപ്പോഴിതാ അത്തരത്തില്‍ മോഹന്‍ലാലിനെ അനുകരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. തന്റെ പുതിയ ചിത്രം കിംഗ് ഓഫ് കൊത്തയുടെ കൊച്ചിയിലെ പ്രീ റിലീസ് ഇവന്റ് വേദിയിലാണ് ദുല്‍ഖര്‍ മോഹന്‍ലാലിനെ അനുകരിച്ചത്. ഏതാനും സെക്കന്റുകള്‍ മോഹന്‍ലാലിനെ അനുകരിച്ച് തോള്‍ ചെരിച്ച് നടന്നതിനു ശേഷം സോറി ലാലേട്ടാ എന്നും ദുല്‍ഖര്‍ പറഞ്ഞു. ഷോര്‍ട്‌സ്, റീല്‍സ് വീഡിയോ ആയി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അതേസമയം, ഓണത്തിന് പ്രേക്ഷകരിലേക്കെത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലും എത്തി. മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ടൈംസ് സ്‌ക്വയറില്‍ ഒരു ചിത്രത്തിന്റെ പ്രൊമോഷന്‍ നടക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ഗംഭീര പ്രീ ബുക്കിങ് ആണ് ലഭിക്കുന്നത്.മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട പ്രചാരണ പരിപാടികള്‍ ആണ് കിംഗ് ഓഫ് കൊത്തയുടെ ഭാഗമായി നടക്കുന്നത്. അതെ സമയം ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ റിവ്യൂ പുറത്തെത്തിയിരിക്കുകയാണ്.ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസിന്‍റെ ചെയര്‍മാന്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ ആണ് ചിത്രത്തിന്‍റെ കാഴ്ചാനുഭവം പങ്കുവച്ച് രംഗത്തെത്തിയത്. ചിത്രത്തിന്‍റെ അയര്‍ലന്‍ഡ് റിലീസിന് മുന്നോടിയായി അവിടെ നടന്ന സെന്‍സറിംഗിന്‍റെ ഭാഗമായാണ് റൊണാള്‍ഡ് ചിത്രം കണ്ടത്.

ചിത്രം കണ്ട ശേഷമുള്ള അഭിപ്രായം അദ്ദേഹം വീഡിയോ ആയും ട്വീറ്റ് ആയും പങ്കുവച്ചിട്ടുണ്ട്. “വേറൊന്നും പറയാനില്ല. കിംഗ് ഓഫ് കൊത്ത വന്‍ വിജയമാവും. അപാര മേക്കിംഗ്, അപാര സ്റ്റൈലിഷ് ചിത്രം, ബിജിഎമ്മിനെക്കുറിച്ച് ഒന്നും പറയാനില്ല. എത്രയും പെട്ടെന്ന് എല്ലാവരും ടിക്കറ്റ് എടുത്തോളൂ. ഇത് ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. കേരളത്തിലെ അടുത്ത 300 കോടി കളക്ഷന്‍ വരുന്ന ചിത്രമാണ്”, റൊണാള്‍ഡ് പ്രതീക്ഷ പങ്കുവെക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള ഹൈപ്പ് വെറുതെയല്ലെന്നും ആരാധകര്‍ക്കും അല്ലാതെയുള്ള പ്രേക്ഷകര്‍ക്കും ഒരു വിരുന്നായിരിക്കും ചിത്രമെന്നും അദ്ദേഹം അറിയിക്കുന്നു. “ആക്ഷന്‍ രംഗങ്ങള്‍, ക്ലൈമാക്സ്, പാട്ടുകള്‍, എഡിറ്റിംഗ്.. എല്ലാത്തിലുമുപരി ദുല്‍ഖറിന്‍റെയും മറ്റ് അഭിനേതാക്കളുടെയും പ്രകടനങ്ങള്‍, ഗംഭീരം. ഇനി ചിത്രം തിയറ്ററില്‍ മറ്റ് പ്രേക്ഷകരോടൊപ്പം കാണാനുള്ള കാത്തിരിപ്പാണ്”, എന്നാണ് ആര്‍എഫ്ടി ഫിലിംസിന്‍റെ ട്വീറ്റ്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളില്‍ മികച്ച സിനിമകള്‍ നിര്‍മ്മിച്ച സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും നിര്‍മ്മിച്ച ചിത്രം ലോകവ്യാപകമായി ആഗസ്റ്റ് 24 നു തിയേറ്ററുകളിലേക്കെത്തും. റിലീസിന് അഞ്ച് ദിവസം ബാക്കി നില്‍ക്കെ പ്രീ ബുക്കിങ്ങില്‍ ഒരു കോടിയില്‍ പരം നേടിയ ചിത്രം ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റിലാണ്.ദുല്‍ഖറിനോടൊപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

Aswathy

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

58 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

2 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

3 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

3 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

3 hours ago