ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത്.. കൂട്ടുകാരനെ കണ്ട സന്തോഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍

താരപുത്രന്‍ എന്ന ലേബലില്‍ മലയാള സിനിമാ രംഗത്ത് എത്തി, ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു നടന്‍ എന്നതിലുപരി സിനിമയുടെ മറ്റ് പല മേഖലകളിലും ദുല്‍ഖര്‍ തന്‌റെ മികവ് തെളിയിച്ചിട്ടുണ്ട്. എത്ര വലിയ താരമായാലും വിദ്യാലയ കാലഘട്ടവും അന്നത്തെ സുഹൃത്തുകളേയും മറക്കുന്നത് എങ്ങനെയാണ് അല്ലേ… ഇപ്പോഴിതാ തന്റെ ആദ്യകാല സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകരുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാന്‍.

സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ദുല്‍ഖര്‍. ഇപ്പോഴിതാ ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മകളുടെ സ്‌കൂളില്‍ വച്ച് പഴയ ക്ലാസ്‌മേറ്റിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് ദുല്‍ഖര്‍. വരുണ്‍ മണിയന്‍ എന്ന ക്ലാസ്‌മേറ്റിനെയാണ് ദുല്‍ഖര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത്.

അതും മകളുടെ സ്‌കൂളില്‍ വെച്ച്. ദുല്‍ഖറിനെ കണ്ട സന്തോഷം വരുണ്‍ പങ്കുവെച്ചപ്പോള്‍ അതിന് ദുല്‍ഖര്‍ കൊടുത്ത മറുപടിയും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്. വിശ്വസിക്കാനാവുന്നില്ല, ഞാനും ദുല്‍ഖറും കുട്ടികളെ കൂട്ടാനായി സ്‌കൂളിനു വെളിയില്‍ വെയ്റ്റ് ചെയ്യുന്നു! സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച കുട്ടികളായിരുന്നല്ലോ നമ്മള്‍,”

എന്നായിരുന്നു വ്യവസായിയായ വരുണ്‍ മണിയന്‍ ട്വീറ്റ് ചെയ്തത്.”സത്യം. കാലം എങ്ങോട്ടാണ് പോയത്. നിങ്ങളെ കണ്ടതില്‍ വലിയ സന്തോഷം വിഎം ആ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു,”ചങ്ങാതിയുടെ ട്വീറ്റിന് ദുല്‍ഖറിന്റെ മറുപടി ഇങ്ങനെയായിരുന്നു.

 

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago