ആരുമില്ലാത്തപ്പോള്‍ കൂട്ടായി വന്നവനാണ്..! ആത്മസുഹൃത്തിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

സെക്കന്റ് ഷോ എന്ന മലയാള സിനിമാ വഴി തന്റെ കരിയര്‍ ആരംഭിച്ച് ഇപ്പോള്‍ ഒരു പാന്‍ഇന്ത്യന്‍ ആക്ടര്‍ ആയി മാറിയ വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ സിനിമയില്‍ വന്ന നാള്‍ മുതല്‍ തനിക്ക് കൂട്ടായി നിന്ന സൗഹൃദത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിന് പുറമെ ഹിന്ദി ഭാഷാ ചിത്രങ്ങളിലും അഭിനയിക്കുന്ന താരത്തിന്റെ സൗഹൃദവലയം ഇപ്പോള്‍ വളരെ വലുതാണ്. എന്നാല്‍ ഇപ്പോഴും തന്റെ ആദ്യകാല സുഹൃത്തിനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞിരിക്കുകയാണ്. നടന്‍ സണ്ണി വെയ്‌നിനെ കുറിച്ചാണ് ദുല്‍ഖര്‍ മനസ്സ് തുറന്നത്.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ഒരുമിച്ച് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സണ്ണി വെയ്ന്‍. അന്ന് മുതല്‍ ഇവരുടെ ആത്മബന്ധത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാം എങ്കിലും താന്‍ തിരക്കുള്ള ഒരു നടനായി മാറിയിട്ടും ആ സൗഹൃദത്തിന് ഒരു മങ്ങലും ഏറ്റിട്ടില്ലെന്ന് പറഞ്ഞുവെയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സണ്ണി വെയ്‌നിനെ കുറിച്ച് ദുല്‍ഖര്‍ പറയുന്ന വീഡിയോയും ശ്രദ്ധ നേടുകയാണ്. അന്ന് ആരുമില്ലാത്ത കാലത്ത് എന്റെ കൂടെ കൂട്ടുകാരനായി വന്നതാണ്.. അന്ന് ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നു എന്ന് അവന് മനസ്സിലായിരുന്നു.

ഇപ്പോള്‍ എനിക്ക് എവിടെ പോയാലും എന്റേതായ ഒരു സര്‍ക്കിള്‍ ഉണ്ടെന്നും.. ഒരുപാട് അറിയുന്ന ആളുകള്‍ ഉണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.. എന്നാല്‍ ആ സമയത്ത് പോലും സണ്ണിവെയ്ന്‍ തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്ന സുഹൃത്താണ് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. അതേസമയം, ഗ്രിഗറിയെ കുറിച്ചും നസ്രിയയുമായുള്ള സൗഹൃദത്തെ കുറിച്ചും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

ഇന്ന് മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുകയും അവരുമായെല്ലാം നല്ല ബന്ധം കാത്ത് സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക.. അതേസമയം, താരത്തിന്റേതായി ഇന് പുറത്തിറങ്ങാനുള്ള തെലുങ്ക് ചിത്രമാണ് സീതാരാമം. ചിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ ആണ് ദുല്‍ഖര്‍ എത്തുന്നത്.. ചുപ്പ് എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ഹിന്ദി സിനിമകൂടി ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനുണ്ട്.

Sreekumar

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago