‘ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച്; വാപ്പയെയും മകനെയും രണ്ട് എക്സ്ട്രീമിൽ അവതരിപ്പിച്ച പ്രതിഭ’; മിഥുന് കയ്യടി

മിനിമം ​ഗ്യാരന്റി ഉള്ളൊരു സിനിമ, മിഥുൻ മാനുവൽ തോമസ് എന്ന പേരിന് ഇപ്പോൾ ഇങ്ങനെ ഒരു വിശേഷണം കൂടെയുണ്ട്. സംവിധായകനായും തിരക്കഥാകൃത്തായും ഓരോ സിനിമ കഴിയുമ്പോൾ വിജയങ്ങൾ തു‌ടർക്കഥയാക്കുകയാണ് മിഥുൻ. ഇപ്പോൾ തിരിച്ചടികൾ നേരിട്ടിരുന്ന ജയറാമിന്റെ കംബാക്ക് എന്ന് വിധിയെഴുതപ്പെടുന്ന ‘ഓസ്‍ലർ’ എന്ന ചിത്രത്തിലൂടെ മിഥുൻ തന്റെ വിജയക്കുതിപ്പ് തുടരുകയാണ്. ജയറാമിനൊപ്പം മമ്മൂട്ടിയും ഓസ്‍ലറിൽ എത്തിയിരുന്നു.

ഓസ്‍ലറുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്നതിനിടെ മിഥുൻ സംവിധാനം ചെയ്ത് ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രവും അതിന്റെ ഭാ​ഗമാകുന്നുണ്ട്. സണ്ണിവെയ്ൻ നായകനായി എത്തിയ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. ദുൽഖർ എയ്ഞ്ചൽ ആയിട്ടാണ് വന്നതെങ്കിൽ മമ്മൂട്ടി ഡെവിൾ ആയിട്ടാണ് ഇപ്പോൾ മിഥുൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്.

“രണ്ട് കഥാപാത്രങ്ങൾ, രണ്ട് എക്സ്ട്രീംസ്, ഒരേ സ്രഷ്ടാവ്, ബോക്‌സ് ഓഫീസിലും സമാനമായ ആഘാതം, ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച്”, എന്നിങ്ങനെയാണ് ദുൽഖറിന്റെയും മമ്മൂട്ടിയുടെയും ഫോട്ടോകൾ പങ്കുവച്ച് ആരാധകർ കുതിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് ജയറാം. ദുൽഖറിന്റെ സുഹൃത്താണ് സണ്ണി വെയ്നും. അതുകൊണ്ട് തന്നെ അച്ഛനും മകനും അടുത്ത സുഹൃത്തുക്കളുടെ സിനിമകളിലാണ് കാമിയോ റോളിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്.

Ajay

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

9 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

10 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

10 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

10 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

10 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

12 hours ago