മിനിമം ഗ്യാരന്റി ഉള്ളൊരു സിനിമ, മിഥുൻ മാനുവൽ തോമസ് എന്ന പേരിന് ഇപ്പോൾ ഇങ്ങനെ ഒരു വിശേഷണം കൂടെയുണ്ട്. സംവിധായകനായും തിരക്കഥാകൃത്തായും ഓരോ സിനിമ കഴിയുമ്പോൾ വിജയങ്ങൾ തുടർക്കഥയാക്കുകയാണ് മിഥുൻ. ഇപ്പോൾ തിരിച്ചടികൾ നേരിട്ടിരുന്ന ജയറാമിന്റെ കംബാക്ക് എന്ന് വിധിയെഴുതപ്പെടുന്ന ‘ഓസ്ലർ’ എന്ന ചിത്രത്തിലൂടെ മിഥുൻ തന്റെ വിജയക്കുതിപ്പ് തുടരുകയാണ്. ജയറാമിനൊപ്പം മമ്മൂട്ടിയും ഓസ്ലറിൽ എത്തിയിരുന്നു.
ഓസ്ലറുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്നതിനിടെ മിഥുൻ സംവിധാനം ചെയ്ത് ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രവും അതിന്റെ ഭാഗമാകുന്നുണ്ട്. സണ്ണിവെയ്ൻ നായകനായി എത്തിയ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. ദുൽഖർ എയ്ഞ്ചൽ ആയിട്ടാണ് വന്നതെങ്കിൽ മമ്മൂട്ടി ഡെവിൾ ആയിട്ടാണ് ഇപ്പോൾ മിഥുൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്.
“രണ്ട് കഥാപാത്രങ്ങൾ, രണ്ട് എക്സ്ട്രീംസ്, ഒരേ സ്രഷ്ടാവ്, ബോക്സ് ഓഫീസിലും സമാനമായ ആഘാതം, ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച്”, എന്നിങ്ങനെയാണ് ദുൽഖറിന്റെയും മമ്മൂട്ടിയുടെയും ഫോട്ടോകൾ പങ്കുവച്ച് ആരാധകർ കുതിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് ജയറാം. ദുൽഖറിന്റെ സുഹൃത്താണ് സണ്ണി വെയ്നും. അതുകൊണ്ട് തന്നെ അച്ഛനും മകനും അടുത്ത സുഹൃത്തുക്കളുടെ സിനിമകളിലാണ് കാമിയോ റോളിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…