നിന്റെ വാപ്പച്ചിയില്‍ നിന്ന് ഒരുപാട് പഠിച്ചു! ഇപ്പോള്‍ നിന്നില്‍ നിന്നും പഠിക്കുന്നു..! ദുല്‍ഖറിന് ആശംസകള്‍ അറിയിച്ച് ചാക്കോച്ചന്‍

പാന്‍ഇന്ത്യന്‍ ആക്ടറായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനം പ്രിയപ്പെട്ടവരും ആരാധകരും ചേര്‍ന്ന് ആഘോഷമാക്കി മാറ്റുകയാണ്. ഇപ്പോഴിതാ പ്രിയപ്പെട്ട ദുല്‍ഖറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയ നടന്‍ കുഞ്ചാക്കോ ബോബന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഡി.ക്യു ബോയ്ക്ക് വേണ്ടി ചാക്കോമാഷ് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ദുല്‍ഖറിന്റെ വാപ്പച്ചിയില്‍ നിന്ന് ഒരുപാട് പഠിച്ചെന്നും

ഇപ്പോള്‍ നിന്നില്‍ നിന്നാണ് പഠിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ കുറിപ്പില്‍ പറയുന്നു. ന്നാ താന്‍ കേസ് കൊട് എന്ന ചാക്കോച്ചന്റെ ഏറ്റവും പുതിയ സിനിമയുടെ പേരില്‍ കൂടിയാണ് ഇത്തവണ ദുല്‍ഖറിന് പിറന്നാള്‍ ആശംസകള്‍ കുഞ്ചാക്കോ ബോബന്‍ നേര്‍ന്നിരിക്കുന്നത്. നീ എനിക്ക് എത്രത്തോളം വേണ്ടപ്പെട്ടവനാണെന്ന് പറയാന്‍ വാക്കുകളില്ലെന്നാണ് ദുല്‍ഖറിനോട് അദ്ദേഹം പറയുന്നത്.. ഞാന്‍ അന്നും ഇന്നും എന്നും നിന്റെ വാപ്പച്ചിയുടെ ആരാധകനാണ്.. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്.. ഇപ്പോള്‍ നിന്നില്‍ നിന്നും ഞാന്‍ പുതിയ കാര്യങ്ങള്‍

പഠിക്കുകയാണ്. സുഹൃത്ത്, സിനിമ, കുടുംബം എന്റെ എല്ലാ ടോപ്പ് ലിസ്റ്റിലും നീയുണ്ട്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. ജന്മദിനാശംസകള്‍ ഡി.ക്യു ബോയ്.. സ്‌നേഹത്തോടെ നിന്റെ സ്വന്തം ചാക്കോമാഷ്. അതേസമയം, കുഞ്ചാക്കോ ബോബന്‍ തനിക്ക് വേണ്ടി പങ്കുവെച്ച ഈ വാക്കുകള്‍ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ച് ദുല്‍ഖറും എത്തിയിട്ടുണ്ട്.

എപ്പോഴും കൂടെനില്‍ക്കുന്നതിനും സ്‌നേഹത്തിനും നന്ദി.. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം വന്‍ വിജയം ആകട്ടെ എന്നും ദുല്‍ഖര്‍ ചാക്കോച്ചന് മറുപടിയായി കുറിച്ചു. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചിത്രം സീതാരാമത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ ദുല്‍ഖര്‍ ചാക്കോച്ചന്റെ ദേവദൂതര്‍ പാടി വൈറല്‍ സ്റ്റെപ്പ് കളിച്ച് ആരാധരുടെ കൈയ്യടി നേടിയിരുന്നു.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 hour ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

3 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

3 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

3 hours ago