പുതുതലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് മലയാളികള്‍

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി എത്തി ഇന്ന് നായകനായും നിര്‍മ്മാതാവായും ഗായകനായും വിതരണക്കാരനായും പാന്‍ ഇന്ത്യന്‍ ലെവലില്‍ തന്റേതായ ഒരു സ്ഥാനം പടുത്തുയര്‍ത്തിയ വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുല്‍ഖറിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ മാതൃഭൂമി പ്രേക്ഷകര്‍ക്ക് ഇടയില്‍ നടത്തിയ സര്‍വേയില്‍ പുതുതലുറയിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.

2022 ദുല്‍ഖറിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വര്‍ഷം തന്നെയാണ്. നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കുറുപ്പോട് കൂടിയാണ് 2022ലേക്ക് ദുല്‍ഖര്‍ കടന്ന് വന്നത്. തുടര്‍ന്ന് തമിഴ് ചിത്രം ഹേ സിനാമിക, ഒടിടി റിലീസായി എത്തിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട്, തെലുങ്ക് ചിത്രം സീതാരാമം, ബോളിവുഡ് ചിത്രം ചുപ് എന്നിവയാണ് ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍. സീതാരാമം പാന്‍ ഇന്ത്യന്‍ ലെവലിലാണ് വിജയം കുറിച്ചത്. കൂടാതെ ചുപിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്സ് ആക്ഷന്‍ ചിത്രമായ കിംഗ് ഓഫ് കൊത്തയാണ് ഈ പുതിയ വര്‍ഷം തീയറ്ററുകളില്‍ എത്തുവാന്‍ ഒരുങ്ങുന്ന പ്രധാന ചിത്രം.

ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫേറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. ബിഗ് ബഡ്ജറ്റില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം നിമീഷ് രവി, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. കിംഗ് ഓഫ് കൊത്തയില്‍ സംഗീതം ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.

Gargi

Recent Posts

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

4 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

8 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

9 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

9 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

9 hours ago