ഇതാണ് എനിക്ക് കിട്ടിയ വിഷു കൈനീട്ടം, സന്തോഷം പങ്കുവെച്ച് ദുൽഖർ!

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. മമ്മൂട്ടിക്ക് പിന്നാലെയായി മകനും അഭിനയരംഗത്ത് എത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആവര്‍ത്തനവിരസതയുളവാക്കുന്ന കഥാപാത്രങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ബുദ്ധിപരമായി അതില്‍ നിന്നും മാറി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ഏത് തരം കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമെന്ന് ഇതിനകം ദുല്‍ഖര്‍ തെളിയിച്ചിട്ടുമുണ്ട്.ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോൾ തന്റെ ആരാധകരുമായി ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. ആദ്യമായി താൻ തമിഴ് ഗാനം ആലപിച്ചിരിക്കുകയാണെന്നാണ് ദുൽഖർ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഹേ സിനാമിക എന്ന ചിത്രത്തിനു വേണ്ടിയാണ് താരം ഗാനം ആലപിച്ചിരിക്കുന്നത്. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ

എന്റെ പ്രിയപ്പെട്ട സിനിമയായ ഹേ സിനാമികയിലൂടെ ആദ്യമായി ഞാന്‍ ഒരു തമിഴ് പാട്ട് പാടിയിരിക്കുകയാണ്. മാധവന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് ഈണം പകരുന്നത്. എന്റെ ഗുരുക്കളില്‍ ഒരാളില്‍നിന്ന് കിട്ടിയ വിഷുക്കണിയും കൈനീട്ടവും ആണ് എനിക്ക് ഈ ഗാനം. എന്റെ പ്രിയപ്പെട്ട ബൃന്ദ മാസ്റ്റര്‍. ഹേയ് സിനാമിക എന്ന ചിത്രത്തിലൂടെ ആദ്യമായി തമിഴില്‍ പാടി’ എന്ന് പോസ്റ്റിനൊപ്പം ദുല്‍ഖര്‍ കുറിച്ചു. ഒപ്പം ഗോവിന്ദ് വസന്തയുടെ രസകരവും ഐതിഹാസികവുമായ ട്രാക്കിനെയും മാധവന്‍ കര്‍ക്കിയുടെ വരികളെയും ബൃന്ദ മാസ്റ്ററുടെ ബ്രില്ല്യന്റ് സംവിധാനത്തെയും ദുല്‍ഖര്‍ കുറിപ്പിൽ കൂടി അഭിനന്ദിക്കുന്നുണ്ട്.

പാട്ട് റെക്കോർഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ദുൽഖർ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇനിയും ഇത് പോലെ ഒരുപാട് ഗാനം ആലപിക്കാൻ അവസരം ലഭിക്കട്ടെ എന്നാണ് ആരാധകരും പറയുന്നത്.

Sreekumar

Recent Posts

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

32 mins ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

1 hour ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

2 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

2 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

2 hours ago