മലയാളത്തിലെ ആരാധകരേറെയുള്ള യുവ നായകനാണ് ദുല്‍ഖര്‍ സല്മാന്. ഡിക്യു എന്ന രണ്ടക്ഷരത്തിലാണ് ആരാധകലോകം താരത്തിനെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.
ഒരു കൊച്ചു സുന്ദരിക്കുട്ടിയ്ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് ഡിക്യു പങ്കുവച്ചിരിക്കുന്നത്. ഇറ്റലിയിലെ സിസിലിയില്‍ നിന്നെടുത്ത ചിത്രമാണ് ദുല്‍ഖര്‍ പങ്കിട്ടിരിക്കുന്നത്. സിസിലിയിലെ തെരുവില്‍ നിര്‍ത്തിയിട്ട ഫിയറ്റ് 500 കാറിനരികില്‍ നില്ക്കുന്ന ദുല്‍ഖറാണ് ചിത്രത്തിലുള്ളത്.
നിറയെ സ്റ്റിക്കറുകള്‍ കൊണ്ട് അലങ്കരിച്ച കാറിനരികില്‍ കടുംനീല ഷര്‍ട്ടും ഫേഡഡ് ജീന്‍സും വൈറ്റ് സ്നീക്കേഴ്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖറുള്ളത്. പോസ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൊച്ചുപെണ്‍കുട്ടി അടുത്തേക്ക് വരുകയായിരുന്നു.
‘സമ്മതിച്ചു.. നീ തന്നെയാണ് ഏറ്റവും ക്യൂട്ട്’ എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖര്‍
ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ആരാധകലോകം ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇന്നത്തെ ഏറ്റവും ക്യൂട്ട് ചിത്രമാണെന്ന് ആരാധകലോകം പറയുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…