മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഇന്ന് 72ാം പിറന്നാള്‍. പ്രായം വെറും നമ്പര്‍ മാത്രമെന്ന് തെളിയിച്ച്, ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസത്തിന്റെ പേരാണ് മമ്മൂക്ക. താരങ്ങളും ആരാധക ലോകവും പ്രിയ താരത്തിന് സ്നേഹം നിറച്ച് ആശംസകള്‍ നേരുന്നുണ്ട്.
മെഗാതാരത്തിന് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസയറിച്ചിരിക്കുകയാണ് മകനും മലയാളത്തിന്റെ പ്രിയ താരവുമായ ദുല്‍ഖര്‍ സല്മാന്. ഞാന്‍ ആകാന്‍ ആഗ്രഹിച്ച മനുഷ്യനും നടനുമായിരുന്നു നിങ്ങള്‍. ഒരു ദിവസം ഞാന്‍ നിങ്ങളുടെ പാതിയെങ്കിലുമായി തീരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നെന്നും ദുല്‍ഖര്‍ പറയുന്നു.
കുട്ടിയായിരുന്നപ്പോള്‍, വളരുമ്പോള്‍ നിങ്ങളെ പോലെയുള്ള ഒരു പുരുഷനാവണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്ക്കുമ്പോള് നിങ്ങളെ പോലെയൊരു നടന് ആവണമെന്ന് ആഗ്രഹിച്ചു. ഞാന്‍ ഒരു പിതാവായപ്പോഴും നിങ്ങളെ പോലെ ആവാനാണ് ആഗ്രഹിച്ചത്. ഒരു ദിവസം ഞാന്‍ നിങ്ങളുടെ പാതിയെങ്കിലുമായി തീരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പാ!’
ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങള്‍ക്ക് മാത്രം കഴിയുന്ന രീതിയില്‍ ലോകത്തെ വിസ്മയിപ്പിക്കുന്നതും വിനോദിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും തുടരുക- എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
പ്രിയപ്പെട്ട ദിവസം, ലോകം ആഘോഷിക്കുന്ന എന്റെ ഹീറോ, വണ്മാന്, ഫാന്‍ ബോയ് ഫസ്റ്റ്, മൈ ഡാഡി സ്ട്രോങ്ങസ്റ്റ് തുടങ്ങിയ ഹാഷ് ടാഗുകളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചുള്ള ദുല്‍ഖറിന്റെ ആശംസ ശ്രദ്ധേയമായിരിക്കുകയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…