താരങ്ങളോടുള്ള ആരാധന പല രീതികളിലാണ് ഓരോരുത്തരും പ്രകടിപ്പിക്കാറുള്ളത്. ഇഷ്ടതാരത്തിനോടുള്ള ആരാധന മൂത്ത ഒരു ആരാധകന് ചെയ്ത കാര്യമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. തെന്നിന്ത്യയുടെ ഹീറോയായ മലയാളത്തിന്റെ സ്വന്തം ദുല്‍ഖറിന്റെ ഒരു കടുത്ത ആരാധകനാണ് സൈബറിടത്ത് വൈറലായിരിക്കുന്നത്.
ഡിക്യുവിന്റെ കടുത്ത ആരാധകന് മലയാളിയല്ല, ശ്രീലങ്കക്കാരനാണ്. ഡിക്യുവിനോടുള്ള ആരാധന മൂത്ത ഇദ്ദേഹം മകന് ദുല്‍ഖര്‍ സല്മാന് എന്ന് പേരിട്ടിരിക്കുകയാണ് അമര്‍ ശ്യാമള എന്ന ശ്രീലങ്കന്‍ ദമ്പതികള്‍.
ഹിറ്റ് എഫ് എം 96.7ന് നല്കിയ അഭിമുഖത്തിനിടയിലാണ് ആയിരുന്നു താരത്തിന്റെ ആരാധകരെ കാണുന്നത്. അവതാരകയാണ് ഡിക്യുവിന് തന്റെ കട്ട ആരാധകരുടെ വീഡിയോ കാണിച്ചു കൊടുത്തത്. രണ്ടു വീഡിയോകള്‍ ആയിരുന്നു, രണ്ടും ശ്രീലങ്കക്കാരുടേത് ആയിരുന്നു. ഈ വീഡിയോയിലാണ് അമര്‍ ശ്യാമള ദമ്പതികള്‍ തങ്ങള്‍ കടുത്ത ഡിക്യു ആരാധകരാണെന്ന് വ്യക്തമാക്കിയത്.
”ഹായ് ദുല്‍ഖര്‍ സല്മാന്, ഞാന്‍ അമര്‍, ഇത് ശ്യാമള, ഞങ്ങള്‍ ശ്രീലങ്കയില്‍ ആണ് താമസിക്കുന്നത്” എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. തങ്ങള്‍ ഉസ്താദ് ഹോട്ടല്‍ സിനിമ മുതല്‍ ദുല്‍ഖറിന്റെ വലിയ ആരാധകരാണെന്നും തമിഴിലും തെലുങ്കിലും നിങ്ങളുടെ ഒരു വീഡിയോ പോലും മിസ് ചെയ്യാറില്ലെന്ന് പറയുന്നു.
അമര്‍ വീഡിയോയ്ക്കിടെയാണ് കുസൃതിച്ചെക്കനാണെന്ന് പറഞ്ഞ് മകനെ കാണിക്കുന്നുണ്ട്. കുഞ്ഞിന്റെ പേര് ദുല്‍ഖര്‍ സല്മാന് എന്നാണെന്നും അമര്‍ പറയുന്നു. നിങ്ങള്‍ കാരണമാണ് കുഞ്ഞിന് ദുല്‍ഖര്‍ സല്മാന് എന്ന് പേരിട്ടതെന്നും അമര്‍ വീഡിയോയില്‍ പറഞ്ഞു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…