മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ദുൽഖർ സൽമാൻ. നടൻ എന്നതിനപ്പുറം ഒരു ഫാമിലിമാൻ കൂടിയാണ് ദുല്‍ഖര്‍ സൽമാൻ . ഭാര്യ അമാല്‍ സൂഫിയുടെയും മകള്‍ മറിയം അമീറ സല്‍മാന്റെയും കൂടെ സന്തുഷ്ടമായി ജീവിക്കുകയാണ് താരം. ഇതിനിടെ തന്റെ ദാമ്പത്യ ജീവിതം പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വിവരമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ദുല്‍ഖര്‍ സല്മാന് പങ്കുവെച്ചിരിക്കുന്നത്. അമാലിനെ ചേര്‍ത്ത് നിര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് വിവാഹവാര്ഷികത്തെ കുറിച്ചും ഭാര്യ നല്കുന്ന പിന്തുണയെ പറ്റിയും നടന് എഴുതിയത്. എണ്ണി നോക്കിയാല്‍ 12 വര്‍ഷമായി. തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു വലിയ സംഖ്യയാണെന്ന് തോന്നുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മള് ജീവിതം നയിക്കുമ്പോള്‍ തന്നെ വര്‍ഷങ്ങള്‍ പറന്നു കൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും ഈ സമയത്താണ് ഞാന്‍ കഴിഞ്ഞൊരു വര്‍ഷം എങ്ങനെയായിരുന്നുവെന്ന് അളന്ന് നോക്കുന്നത്. എല്ലാ ഉയര്‍ച്ചയും താഴ്ചയും ജയവും തോല്‍വിയുമൊക്കെ നോക്കും. ഈ വര്‍ഷവും നീ എന്റെയൊപ്പം എല്ലാ കാര്യത്തിനും പാറ പോലെ ഉറച്ച് നിന്നിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു.