‘ദുൽഖർ സൽമാന്റെ ഫോട്ടോ പകർത്തി സുറുമി’ ; അച്ഛന്റെ മകൾ എന്ന് ആരാധകർ

തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ പോയി ആരാധകരെ സൃഷ്ടിക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധ്യമായൊരു കാരണമാണ്. അത്തരത്തിൽ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച് താരമൂല്യം ഉയർത്തി മുന്നേറുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മകൻ എന്നതിലുപരിയായി ആളുകൾ ഏറെ ഇഷ്‌ടപ്പെടുന്ന നടൻ കൂടിയാണ് ദുൽഖർ സൽമാൻ. മലയാളികൾക്കിടയിൽ മാത്രമല്ല ദുൽഖർ സുപരിചിതനാകുന്നത്  മലയാളത്തിന്റെ കുഞ്ഞിക്കയെ അറിയാത്ത നോർത്ത് ഇന്ത്യക്കാർ കുറവായിരിക്കും ഇപ്പോൾ. സീതാരാമം, ചുപ് തുടങ്ങിയ സിനിമകൾ ഇറങ്ങിയതിനു ശേഷമാണ് ​ ദുൽഖറിന് നോർത്ത് ഇന്ത്യയിലും ആരാധകർ വർധിച്ചത്. മമ്മൂട്ടിയുടെ രണ്ട് മക്കളിൽ പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയത് ദുൽഖർ സൽമാൻ മാത്രമാണ്. താരത്തിന്റെ മൂത്ത മകൾ സുറുമിക്ക് ചിത്രരചനയോടും വായനയോടുമെല്ലാമാണ് താൽപര്യം. സഹോദരങ്ങൾ എന്നതിലുപരി സുഹൃത്തുക്കളെപ്പോലെയാണ് ദുൽഖറും സുറുമിയും പെരുമാറാറുള്ളത്. ഇത്തയെ കുറിച്ച് പറയാനും എഴുതാനും എപ്പോഴും സമയം കണ്ടെത്താറുമുണ്ട് ദുൽഖർ. സുറുമിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർ ഏറ്റവും കൂടുതൽ‌ കാത്തിരിക്കുന്നത് ദുൽഖറിന്റെ പിറന്നാൾ ആശംസകൾക്കായാണ്. ഇപ്പോഴിതാ പിതാവിനെപോലെ ഫോട്ടോ​ഗ്രഫിയിൽ സുറുമിക്കുള്ള കമ്പം വ്യക്തമാക്കുന്ന ഒരു  ചിത്രവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

ഇത്ത പകർത്തിയ തന്റെ കാൻഡിഡ് ചിത്രമാണ് ദുൽഖർ സൽമാൻ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ദുൽഖറിനൊപ്പമുള്ള വ്യക്തി സുറുമിയുടെ ഭർത്താവ് ഡോ. റെയ്ഹാനാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ‌.  അളിയനൊപ്പം ഫോർമൽ ഡ്രസ്സിൽ ക്ലാസിലുക്കിൽ സ്റ്റൈലിഷ് ചിരിയുമായാണ് ഫോട്ടോയിൽ ദുൽഖർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കാൻഡിഡ് ക്യാപ്ചർ എന്നാണ് സുറുമി പകർത്തിയ ചിത്രത്തിന് ദുൽഖർ‌ സൽമാൻ നൽ‌കിയിരിക്കുന്നു ക്യാപ്ഷൻ. മൈ വൺ ആന്റ് ഓൺലി, സിബ്ലിങ് ക്ലിക്ക്, ബെസ്റ്റ്, കാൻഡിഡ് ഫോട്ടോസ്, സ്പെഷ്യൽ സമ്മിറ്റ്, ഇൻവെസ്റ്റർമീറ്റ്, ക്ലിനീങ് അപ്പ്, ബിസിനസ്മാൻ എന്നീ ഹാഷ് ടാ​ഗുകൾക്കൊപ്പമാണ് ദുൽഖർ സൽമാൻ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പെങ്ങൾ പകർത്തിയ സഹോദരന്റെ ഫോട്ടോ അതിവേ​​ഗത്തിൽ തന്നെ എന്തായാലും  ആരാധകർക്കിടയിൽ ശ്രദ്ധനേടിയിട്ടുണ്ട്. അളിയന്റെ മുഖം കൂടി ക്ലിയറാകുന്ന തരത്തിലുള്ള ഫോട്ടോ പങ്കിടാമായിരുന്നുവെന്നാണ് ചിലർ കമന്റായി കുറിച്ചത്.അതുപോലെ അച്ഛന്റെ പാത പിന്തുടർന്നു മകൾ എന്നും ആരാധകർ പറയുന്നു.

അടുത്ത മലയാളം സിനിമ എതാണ് എന്നാണ് ചിലർ ദുൽഖറിനോട് കമന്റിലൂടെ ചോ​ദിക്കുന്നുണ്ട്. എനിക്കുമുണ്ട് ഒരു പെങ്ങൾ… നേരെ നിന്നാൽ പോലും ഒരു ഫോട്ടോയെടുത്ത് തരാൻ അവൾക്ക് അറിയില്ലെന്നാണ് സുറുമി പകർത്തിയ ദുൽഖറിന്റെ കാൻഡിഡ് ചിത്രത്തെ പുകഴ്ത്തി ഒരു ആരാധകൻ കുറിച്ചത്. പിതാവിന്റെയും പെങ്ങളുടെയും മോഡലായി ദുൽഖർ ഇടയ്ക്കിടെ പോസ് ചെയ്യാറുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് മമ്മൂട്ടി പകർത്തിയ ദുൽഖറിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സുറുമി മാത്രം എന്താണ് സിനിമയിലേക്ക് വരാത്തതെന്ന സംശയത്തിന് അടുത്തിടെ സുറുമി തന്നെ മറുപടി നൽകിയിരുന്നു. സിനിമ ഇഷ്ടമാണെന്നും എന്നാൽ എന്നാല്‍ വാപ്പയെ പോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നില്‍ വരാൻ താത്‌പര്യം ഇല്ലെന്നാണ് സുറുമി അന്ന് പറഞ്ഞത്. താത്പര്യമുണ്ട് പക്ഷെ ഭയമാണ്. ചെറുപ്പം മുതലെ വരയ്ക്കാൻ ഇഷ്ടമാണ്. വരയ്ക്കുകയും ചെയ്യും. എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ല. എന്ത് ചെയ്യാനും എന്ത്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വാപ്പ തന്നിരുന്നുവെന്നുമാണ്’, സുറുമി പറഞ്ഞത്. അടുത്തിടെ സുറുമി ഡൽഹിയിൽ നടത്തിയ ചിത്രചന പ്രദർശനം വാർത്തകളിൽ ഇടം നേടിയിരുന്നു. ഒമ്പതാം ക്ലാസ് മുതൽ ചിത്രരചന പാഠ്യ വിഷയമായി തിരഞ്ഞെടുത്ത സുറുമി ഇപ്പോൾ മുഴുവൻ സമയവും ചിത്രരചനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഭർത്താവ് മുഹമ്മദ് റെയ്ഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബംഗ്ലൂരുവിൽ താമസിക്കുന്ന സുറുമി ബം​ഗളൂരു ലൈറ്റ് ഹൗസ് ഇന്റർനാഷണലിൽ ചിത്ര രചന പഠിപ്പിക്കുന്നുമുണ്ട്. അതേസമയം തന്നെ കൊത്തയാണ് ദുൽഖർ സൽമാന്റേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago