ദുല്‍ഖര്‍ സൂര്യയുടെ സഹോദരനോ ? പുതുയ സിനിമയെ കുറിച്ച്‌ ദുല്‍ഖര്‍

സിനിമ സംബന്ധിച്ച്‌ അനൗണ്‍സ്മെന്റ് നടത്തുന്നത് അതിന്റെ മേക്കേഴ്സ് ആണെ’ന്നും ദുല്‍ഖര്‍ വ്യക്തമാക്കി.അതേസമയം ഡിസംബറില്‍ സുധ കൊങ്കര ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ദുല്‍ഖറിന്റെ റോളില്‍ കാര്‍ത്തിയെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും വിവരമുണ്ട്.
സുരറൈ പോട്രിന് ശേഷം സുധ കൊങ്കര ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സൂര്യയാകും നായകൻ ആയി എത്തുക. ചിത്രത്തിൽ ദുല്‍ഖര്‍ സല്‍മാനും കേന്ദ്ര കഥാപാത്രമായി എത്തുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തെ തൊട്ടേ പുറത്ത് വരുന്നുണ്ട്. സൂര്യ 43 എന്ന ചിത്രത്തില്‍ സൂര്യയുടെ സഹോദരനായാണ് ദുല്‍ഖര്‍ എത്തുന്നു എന്നതാണ് ഇപ്പൊ പുറത്തു വരുന്ന റിപ്പോര്‍ട്ട് . കുറച്ച്‌ സമയത്തേക്ക് വന്നുപോകുന്ന കാമിയോ റോള്‍ ആകില്ല ദുല്‍ഖറിന്റേത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ വിവരങ്ങള്‍ സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ ഉണ്ടായിട്ടില്അടുത്തിടെ ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യയുമായുള്ള ചിത്രത്തെ കുറിച്ച്‌ ദുല്‍ഖര്‍ സല്‍മാൻ പറഞ്ഞത് ഇങ്ങനെയാണ് ‘വരാനിരിക്കുന്ന എന്റെ പ്രോജക്ടുകളെ കുറിച്ച്‌ മുൻകൂറായിട്ട് പറയുന്നത് തനിക്ക് താല്‍പര്യമുള്ള കാര്യമല്ല. ചിത്രത്തില്‍ ഞാൻ ഉണ്ടാകാം, ഇല്ലാതിരിക്കാം. സിനിമ സംബന്ധിച്ച്‌ അനൗണ്‍സ്മെന്റ് നടത്തുന്നത് അതിന്റെ മേക്കേഴ്സ് ആണെ’ന്നും ദുല്‍ഖര്‍ വ്യക്തമാക്കി.അതേസമയം ഡിസംബറില്‍ സുധ കൊങ്കര ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ദുല്‍ഖറിന്റെ റോളില്‍ കാര്‍ത്തിയെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും വിവരമുണ്ട്.തിയേറ്ററുകളിലുള്‍പ്പെടെ വൻ വിജയമായിരുന്ന ചിത്രമാണ് സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര്. സൂര്യ നായകനായ ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയായിരുന്നു നായിക. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു ‘സൂരറൈ പോട്ര്. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയാണ്‌ ചിത്രം നിര്‍മ്മിച്ചത്.

ചെലവ് കുറഞ്ഞ രീതിയില്‍ വിമാന യാത്ര എല്ലാവര്‍ക്കും എന്ന ആശയമാണ് ചിത്രം മുന്നോട്ട് വെച്ചത്. നെടുമാരൻ രാജാംഗം എന്ന മുൻ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനാണ് സൂര്യ. ബൊമ്മി എന്ന കഥാപാത്രത്തെ അപര്‍ണയും കൈകാര്യം ചെയ്തു. പാൻ ഇന്ത്യൻ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത ഇന്ന് 24ന് തിയേറ്ററുകളിലെത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം തന്നെ ദുല്‍ഖറിന് നിരവധി ആരാധകരുണ്ട്. ബിഗ് ബജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്ബൻ വിനോദ്, ഷമ്മി തിലകൻ, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രീ ബുക്കിംഗ് ബിസിനസ് കണക്കുകളില്‍ കിംഗ് ഓഫ് കൊത്ത ഒന്നാമത് എത്തിയിരുന്നു. മൂന്ന് കോടിയിലധികമാണ് റിലീസിന് മുമ്പ് തന്നെ കേരളത്തില്‍ നിന്ന് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. 2.92 കോടി നേടിയ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിനെയാണ് കിംഗ് ഓഫ് കൊത്ത മറികടന്നിരിക്കുന്നത്. ലോകമെമ്പാടുമായി 6 കോടിയിലധികം നേടാനും കിംഗ് ഓഫ് കൊത്തയ്ക്ക് കഴിഞ്ഞു.കേരളത്തില്‍ മാത്രം 500-ലധികം സ്‌ക്രീനുകളില്‍ കിംഗ് ഓഫ് കൊത്ത പ്രദര്‍ശനത്തിനെത്തി. 50-ലധികം രാജ്യങ്ങളിലായി 2,500-ലധികം സ്‌ക്രീനുകളിലാണ് കൊത്ത റിലീസ്‌ ചെയ്തിരിക്കുന്നത് . ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ചിത്രം മാസ്സും ആക്ഷനും കൂടിക്കലർന്ന എന്റെർറ്റൈനെർ ആണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.കൊത്ത രാജേന്ദ്രൻ എന്ന് പേരുള്ള രാജു എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ സൽമാൻ ചിത്രത്തിലെത്തുന്നത്.സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫോര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്.

Aswathy

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

2 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

50 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago