അനിഖയെ ദുൽഖർ ബൈക്കിന്റെ മുമ്പിൽ ഇരുത്തി റൈഡ് പോയി ; ആദ്യത്തെ വിവാദം

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി സിനിമയുടെ പ്രമോഷൻ ഉണ്ടായിരുന്നു. ഞാനും അണിയറ പ്രവര്‍ത്തകരും ഒരു ബൈക്ക് റൈഡ് നടത്തിയിരുന്നു. അനിഖ അന്ന് എന്റെ ബൈക്കില്‍ മുമ്പിലിരുന്നാണ് സഞ്ചരിച്ചത്.മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള നടിയാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായിട്ടായിരുന്നു അനിഖയുടെ സിനിമാ പ്രവേശം. ഛോട്ടാ മുംബൈയില്‍ മോഹൻലാലിന്റെ മകളായി ഒന്നര വയസില്‍ അരങ്ങേറിയതാണ് അനിഖ. അപ്പോൾ പതിനഞ്ച് വര്‍ഷം കഴിഞ്ഞു അനിഖ സുരേന്ദ്രൻ സിനിമയിലെത്തിയിട്ട്.ഏതാനും നിമിഷം മാത്രമുള്ള സീനായിരുന്നു താരം ഛോട്ടാ മുംബൈയിൽ ചെയ്‌തത്‌.അതിനു ശേഷം അനിഖയെ കാത്തിരുന്നത് കുറേ നല്ല റോളുകളായിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും പിന്നീട് അനിഖയെ തേടിയെത്തി.എന്നാൽ ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും കൈ നിറയെ അവസരങ്ങൾ ആണ് അനിഖയെ തേടി എത്തുന്നത്. രണ്ടു ഭാഷകളിലും പാറിനടന്ന് സിനിമകള്‍ ചെയ്യുകയാണ് അനിഖ എന്ന് വേണം പറയാൻ.മലയാളത്തില്‍ മമ്മൂട്ടിയുടെയും നയൻതാരയുടെയും തമിഴില്‍ അജിത്ത് കുമാറിന്റെയും മകളായി സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യം അനിഖയ്ക്ക് ലഭിച്ചിട്ടുണ്ട്. അനിഖ സിനിമയിലായിരുന്നു പിച്ചവെച്ചതും വളര്‍ന്നതുമെല്ലാം എന്ന് വേണമെങ്കിൽ പറയാം. പ്രേക്ഷകര്‍ സ്നേഹത്തോടെ ബേബി അനിഖ എന്നുവിളിച്ചിരുന്ന താരമിപ്പോള്‍ നായികയായി വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു.കഴിഞ്ഞ വര്‍ഷമാണ മലയാളവും തമിഴും കടന്ന് അനിഖ തെലുങ്കിലെത്തിയത് .ശ്രദ്ധേയമായ രണ്ട് തെലുങ്ക് ചിത്രങ്ങളിലാണ് അനിഖ അഭിനയിച്ചത്. അതിലൊന്നില്‍ ആദ്യമായി നായികയാവുകയും ചെയ്തു. മലയാള സിനിമയിലും അനിഖ നായികാ വേഷത്തില്‍ അരങ്ങേറിയപ്പോള്‍ മികച്ച സ്വീകരമാണ് ലഭിച്ചത്. ഓ മൈ ഡാര്‍ലിങ് എന്ന സിനിമയിലൂടെയാണ് അനിഖ നായികയായി മാറിയത്.ചിത്രത്തിലെ ചില രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനവും അനിഖയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തുമ്പോഴും താരം വിമര്‍ശിക്കപ്പെടാറുണ്ടെങ്കിലും അനിഖ അതൊന്നും കാര്യമാക്കാറില്ല. കിങ് ഓഫ് കൊത്ത എന്ന ദുല്‍ഖര്‍ സല്‍മാൻ സിനിമയാണ് അനിഖയുടെ ഏറ്റവും പുതിയ റിലീസ്.പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനിഖ ദുല്‍ഖറിനൊപ്പം സിനിമ ചെയ്യുന്നത്. കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ടെക്സ്റ്റൈല്‍ ഷോപ്പിന്റെ പരസ്യത്തില്‍ അനിഖയും ദുല്‍ഖറും സഹോദരങ്ങളായി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ കിങ് ഓഫ് കൊത്ത സിനിമയുടെ പ്രമോഷന് എത്തിയപ്പോള്‍ അനിഖയെ കുറിച്ച്‌ ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ ഒരുമിച്ച്‌ അഭിനയിച്ച സമയത്തെ കുറിച്ചും ദുല്‍ഖര്‍ വാചാലനായി. ദുല്‍ഖറിന്റെ സഹോദരിയായിട്ടാണ് കിങ് ഓഫ് കൊത്തയില്‍ അനിഖ അഭിനയിച്ചിരിക്കുന്നത്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ദുല്‍ഖറിനൊപ്പം അഭിനയിക്കാൻ സാധിച്ചുവെന്നതിലുള്ള സന്തോഷവും അനിഖ പ്രകടിപ്പിച്ചു. ‘അനിഖ നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമിയില്‍ അനിഖ എന്റെ ബന്ധുവായാണ് അഭിനയിച്ചത്. അതുകൊണ്ട് തന്നെ ബുട്ട ബൊമ്മയില്‍ അനിഖ നായികയായി അഭിനയിച്ചുവെന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല.’അനിഖ എന്റെ മനസില്‍ നീലാകാശത്തിലെ കൊച്ചുകുട്ടിയായിരുന്നു എപ്പോഴും. അതുപോലെ തന്നെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി സിനിമയുടെ പ്രമോഷൻ ഉണ്ടായിരുന്നു. ഞാനും അണിയറ പ്രവര്‍ത്തകരും ഒരു ബൈക്ക് റൈഡ് നടത്തിയിരുന്നു.

അനിഖ അന്ന് എന്റെ ബൈക്കില്‍ മുമ്പിലിരുന്നാണ് സഞ്ചരിച്ചത്.’ സിനിമയുടെ പ്രമോഷനായതു കൊണ്ട് തന്നെ അന്ന് ഞാൻ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മറ്റ് ധരിച്ചാല്‍ ആളുകള്‍ക്ക് എന്റെ മുഖം കാണാൻ സാധിക്കില്ലല്ലോ. പക്ഷെ അന്ന് അത് വിവാദമായി. എന്റെ കരിയറിന്റെ തുടക്കത്തില്‍ വന്നൊരു വിവാദമായിരുന്നു അതെന്നും’, ദുല്‍ഖര്‍ പഴയ ഓര്‍മകള്‍ പങ്കുവെച്ച്‌ പറഞ്ഞു.ദുല്‍ഖര്‍ സിനിമകളില്‍ ആളുകള്‍ക്ക് എന്നും ഇഷ്ടമുള്ള സിനിമയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. വഫ മോള്‍ എന്ന കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിച്ചത്. അതേസമയം കിങ് ഓഫ് കൊത്തക്ക് ലഭിക്കുന്ന ഹൈപ്പ് തന്നെ പേടിപ്പെടുത്തുന്നുവെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റര്‍ റിലീസ് ആയത് മുതല്‍ ഉണ്ടായ ഹൈപ്പ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ആരും പ്രതീക്ഷിച്ചതല്ലെന്നും എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഈ ഹൈപ്പ് തന്നെ പേടിപ്പെടുത്തുന്നതാണെന്നും ദുല്‍ഖര്‍ പറയുന്നു. കിങ് ഓഫ് കൊത്തയുടെ റിലീസിന് മുമ്പായി കൊച്ചിയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം മാധ്യമങ്ങളെ കണ്ട് സംസാരിച്ചപ്പോഴാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

Aswathy

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago