ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

Follow Us :

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ, എന്നാൽഈ   വിമർശനങ്ങൾക്ക് തന്റെ പുതിയ വീഡിയോയിലൂടെ മറുപടി നൽകുകയാണ് ജാസ്മിൻ. ഡിവൈഎഫ്ഐ കരുവാളൂർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാസ്മിനെ ആദരിച്ച വീഡിയോ ആണ് താരം പങ്കിട്ടത്. ‘ഒരേ കാറ്റാണ് നമ്മുടെയെല്ലാം മേൽ വീശുന്നത്; ദുരന്തത്തിൻ്റെയും അവസരത്തിൻ്റെയും മാറ്റത്തിൻ്റെയും കാറ്റ്. അതിനാൽ, കാറ്റിൻ്റെ വീശലല്ല, മറിച്ച് അതിനെ എങ്ങനെ നേരിടണമെന്നതാണ് നമ്മുടെ ജീവിതത്തിൻ്റെ ദിശ നിർണ്ണയിക്കുന്നത്’, എന്നാണ് വീഡിയോയ്ക്ക് ജാസ്മിൻ നൽകിയ തലക്കെട്ട്.

പുതിയ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ജാസ്മിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയത്. നിന്നെ തളർത്താൻ ശ്രമിച്ചവരുടെ മുന്നിൽ ഉയർന്നു കാണിച്ചു കൊടുക്ക്, കൊല്ലത്തിന്റെ അഭിമാനമാണ് ജാസ്മിൻ, ജാസ്മിനെ കാണുന്നത് തന്നെ പോസറ്റീവ് വൈബ് ആണ്, കുറെ കഴിയുമ്പോള്‍ ലോകം മുഴുവനും നമുക്ക് അനുകൂലമായി വരും യെന്നുമാണ് പോസിറ്റിവായ കമെന്റുകൾ. എന്നാൽ എന്ത് ചെയ്തിട്ടാണ് ഡിവൈഎഫ്ഐ ജാസ്മിനെ ആദരിച്ചതെന്നും എന്ത് മെസ്സേജാണ്  ബിഗ്‌ബോസിൽ പോയി ജാസ്മിൻ പുറത്തേക്കു കൊടുത്തത് എന്നൊക്കെയാണ് ചിലരുടെ ചോദ്യം

കാമുകൻമാരെ ഇടയ്ക്കിടെ മാറ്റുന്നതാണോ വലിയ കാര്യം, അതിനിടെ പരിപാടിയ്ക്കിടെ വേദിയിൽ ജാസ്മിൻ കാലിൻമേൽ കാല് കയറ്റി വെച്ചിരുന്നതും ചിലരെ ചൊടിപ്പിച്ചിട്ടുണ്ട്.  പ്രായം കൂടിയ ആൾക്കാരുടെ മുന്നിൽ കാലും പൊക്കി ഇരിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണം ആണ്. ഞാൻ എന്തോ വലിയ സംഭവമാണെന്ന തോന്നലാണ്’, എലാം നല്ലതാണ് പക്ഷെ കാലിന്റെ മുകളിൽ കാൽ വെച്ചത് അത് മോശമായി, ഒരു പരിപാടിക്ക് പോകുമ്പോൾ കാലുമ്മൽ കാലും കേറ്റി വെച്ച് ആട്ടിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. നിങ്ങളെപ്പോലെ ഇത്ര ഫേമസ് ഒന്നും ആയിരിക്കില്ല കൂടെയുള്ളവർ പക്ഷെ റെസ്പെക്ട് എന്ന് പറയുന്ന ഒരു സാധനം ഉണ്ട് ആരും പൊങ്കാല ഇടാൻ ഒന്നും വരണ്ട പറയാൻ തോന്നിയത് പറഞ്ഞു എന്നാണ് ജാസ്മിനെതിരെ വന്ന കമന്റുകൾ, എന്നാൽ  ഇതുവരെയും ജാസ്മിൻ ഈ കാര്യത്തിൽ പ്രതികരിച്ചില്ല