Film News

‘മാതാ അമൃതാനന്ദമയിയും കരുണാനിധിയും വരെ ഇടപെട്ട പ്രണയം, പക്ഷേ…’; ജീവിത കഥ തുറന്ന് പറഞ്ഞ് ഇടവേള ബാബു

താരസംഘടനയായ അമ്മയുടെ നെടുതൂണായിരുന്നു ഇടവേള ബാബു. താരനിബിഡമായ ഒരു സംഘടന വർഷങ്ങളായി മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് കൊണ്ട് പോകാൻ ഇടവേള ബാബുവിന് സാധിച്ചിരുന്നു. താരം വിവാഹം കഴിച്ചിട്ടില്ലെന്നുള്ളത് പലർക്കും ഒരു പുതിയ അറിവായിരിക്കും. എന്താണ് വിവാഹം കഴിക്കാത്തതെന്നും ജീവിതത്തിലുണ്ടായ പ്രണയത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ഇടവേള ബാബു. വിവാഹം എവിടെയോ നഷ്ടപ്പെട്ട് പോയ കാര്യമാണ് എന്നാണ് ഇടവേള ബാബു പറയുന്നത്.

“അമ്മ മരിച്ചപ്പോൾ ആ സ്ഥാനം ചേട്ടത്തിയമ്മയ്ക്ക് പോയി. വീട്ടിൽ വഴക്കുണ്ടാകാതിരിക്കാൻ ഞാൻ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അമ്മയോട് പറയുമായിരുന്നു. എന്റെ ഭാ​ര്യ വന്ന് ചേട്ടത്തിയമ്മയുമായി അടികൂടും. അതുവേണ്ടല്ലോ എന്ന് തമാശയ്ക്ക് പറയുമായിരുന്നു. പക്ഷേ വിവാഹം എന്നത് എവിടെയോ നഷ്ടപ്പെട്ടു പോയ കാര്യമാണ്. മുൻപ് അന്വേഷിച്ചപ്പോഴൊന്നും ആരെയും കണ്ടെത്താനും കഴിഞ്ഞില്ല. അച്ഛനും അമ്മയുടെയും അന്വേഷണത്തിൽ അതിന് സാധിച്ചില്ല. ആ സമയത്ത് പ്രണയ വിവാഹത്തോട് താത്പര്യവും ഇല്ലായിരുന്നു. ഡാൻസും പാട്ടുമൊക്കെ അറിയാവുന്ന ഒരു കുട്ടിവേണം എന്നായിരുന്നു എന്റെ ഏക ഡിമാന്റ്. പിന്നീട് ഇതിലൊന്നും വലിയ കാര്യമില്ലെന്ന് തോന്നി. നമുക്ക് സിനിമ തന്നെ നല്ലതെന്ന് തോന്നി” – ഇടവേള ബാബു പറഞ്ഞു.

ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “പ്രണയിച്ചില്ല എന്നൊന്നും പറയുന്നില്ല. നല്ലോണം പ്രണയിച്ചിട്ടുള്ള ആളാണ് ഞാൻ. പലരും സിനിമയാക്കാൻ ആ​ഗ്രഹിച്ചൊരു പ്രണയകഥ ഇപ്പോഴും എന്നിലുണ്ട്. അത് ഞാൻ എപ്പോൾ പറഞ്ഞാലും ഒരു പത്ത് പേജ് അതിന് വേണ്ടി മാറ്റിയിടും. തുറന്നു പറയാത്തതിന് കാരണം അത് പല കുടുംബങ്ങളെയും ബാധിക്കും എന്നത് കൊണ്ടാണ്. കുടുംബത്തിൽ തന്നെയുള്ള കുട്ടിയായിരുന്നു. കല്യാണം നടക്കാതെ വന്നപ്പോൾ അവൾ എന്നോട് ചോദിച്ചു, ഞാൻ മതിയോ. ഞാൻ തയ്യാറാണ് എനിക്ക് ഇഷ്ടമാണെന്ന്. ഞാൻ കണ്ട പലരിലും നല്ലത് ബാബു ചേട്ടൻ തന്നെയാണെന്ന് പറഞ്ഞു. ഇതിന് മറുപടി ഉടനെ പറയാനാകില്ലെന്നാണ് ഞാൻ പറഞ്ഞത്. പിന്നീട് ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നി. അങ്ങനെ ആറ് മാസത്തിന് ശേഷം മറുപടി പറഞ്ഞു. ഏകദേശം എട്ട് എട്ടര വർഷത്തോളം നമ്മൾ പ്രണയിച്ചു. പക്ഷേ രണ്ട് കുടുംബത്തിലും ചില തടസങ്ങൾ വന്നു – ഇടവേള ബാബു പറഞ്ഞു.

“മാതാ അമൃതാനന്ദമയിയും കരുണാനിധിയും വരെ ഇതില്‍ ഇടപെട്ടിട്ടുണ്ട്. ആ കുട്ടിയെ അമ്മയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അമ്മയോട് സംസാരിക്കാന്‍ ഞാന്‍ അമൃതപുരിയിലേക്ക് പോയി. ചുരുക്കം പേര്‍ക്ക് മാത്രം പ്രവേശനമുള്ള പര്‍ണകൂടീരത്തില്‍ വച്ച് മണിക്കൂറുകളോളം അമ്മ എന്നോട് സംസാരിച്ചു. വിവാഹവുമായി മുന്നോട്ടു പോകാന്‍ ഉപദേശിച്ചു” – അദ്ദേഹം പറയുന്നു.

“അതിനിടെ അവളെ തമിഴ്‌നാട്ടിലേക്ക് വീട്ടുകാര്‍ കടത്തി. അവിടെ നിന്നു കാനഡയിലേക്ക് കൊണ്ടു പോകാനായിരുന്നു ശ്രമം. തമിഴ്‌നാട്ടില്‍ എവിടെയോ ഒളിപ്പിച്ച അവളെ മോചിപ്പിക്കാന്‍ നടന്‍ കൊച്ചിന്‍ ഹനീഫ വഴി കരുണാനിധിയെ സമീപിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനും തീരുമാനിച്ചു. ഒടുവില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു ഞങ്ങള്‍ രണ്ടു പേരും സന്തോഷത്തിനായി ഒരുപാടു പേരെ സങ്കടപ്പെടുത്തേണ്ട. അങ്ങനെ തീരുമാനമെടുത്തു, പിരിയാം” – ഇടവേള ബാബു പറഞ്ഞു.

“അച്ഛൻ മരിച്ചപ്പോഴും അദ്ദേഹത്തിന്റെ വിഷമം അതായിരുന്നു. ഞാൻ ഈ വീട്ടിലേക്ക് വിളിച്ചോണ്ട് വരും. വേറെ ഒരിടത്തേക്കും പോകില്ല. തയാറാണോന്ന് ചോദിച്ചപ്പോൾ പറ്റില്ലെന്ന് അച്ഛൻ പറഞ്ഞു. എന്നാ ശരിയെന്ന് പറഞ്ഞ് അവിടെ വച്ച് വിവാഹം വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. വിവാഹം അല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം, ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് ചിന്തിച്ചു. ഒരുപക്ഷേ ഞാൻ ഇങ്ങനെ ആക്ടീവ് ആയതിന് കാരണം ഈ പ്രണയ നഷ്ടമാണ്. പണ്ട് അനിയത്തിപ്രാവ് സിനിമയിലെ ക്ലൈമാക്സ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ആളാണ്. സിനിമയ്ക്കും മുൻപെ. വിട്ടുകൊടുത്തു. പക്ഷേ അതേക്കുറിച്ചൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കാറില്ല. നേരത്തെ ഹണി റോസ് പറഞ്ഞത് പോലെ ജീവിതത്തിൽ എവിടെയോ വച്ച് ഭാര്യയെക്കാൾ സ്ഥാനം അമ്മ സംഘടനയോട് ആയിപ്പോയി. ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് അച്ഛനും കരുതിക്കാണില്ല” – അദ്ദേഹം പറഞ്ഞു.

Ajay

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

5 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

5 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

5 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

5 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

7 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

8 hours ago