‘അമ്മ’യിലെ സ്ഥാനം ഇടവേള ബാബു ഒഴിയുന്നു!! പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം ഇതാണ്!

വാര്‍ത്തകളില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന വിഷയങ്ങളാണ് താര സംഘടനയായ അമ്മയില്‍ നിന്ന് പുറത്ത് വരുന്നത്. ഇപ്പോഴിതാ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം താല്‍ക്കാലികമായി ഒഴിഞ്ഞ് ഇടവേള ബാബു അവധിയില്‍ പോകുന്നു എന്ന വാര്‍ത്തകളിലെ സത്യാവസ്ഥ തേടുകയാണ് പ്രേക്ഷകര്‍. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് അദ്ദേഹം അവധിയില്‍ പോകുന്നു എന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍ എന്നാല്‍ ഇത്തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍,

നിലവില്‍ അമ്മയ്ക്ക് എതിരെ പുറത്തും അകത്തും നടക്കുന്ന അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് സ്ഥാനം ഒഴിഞ്ഞ് മാറി നില്‍ക്കാം എന്ന് ഇടവേള ബാബു അറിയിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് അടക്കം ഇടവേള ബാബുവിന്റെ തീരുമാനത്തില്‍ വിയോജിപ്പാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യങ്ങള്‍ കണ്ട് തിടുക്കത്തില്‍ ഇത്തരമൊരു തീരുമാനം എടുക്കരുതെന്ന് സഹ പ്രവര്‍ത്തകര്‍ അറിയിച്ചതായും സൂചനകള്‍ ഉണ്ട്. യുവ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് വിജയ് ബാബു.

ആരോപണം നേരിടുന്ന സമയത്ത് തന്നെ വിജയ് ബാബുവിനെ അമ്മയുടെ യോഗത്തിലേക്ക് ക്ഷണിച്ചതിന് ഇടവേള ബാബുവിന് എതിരെ വലിയതോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താരസംഘടനയായ അമ്മ ഒരു ക്ലബ്ബ് ആണെന്ന് ഇടവേള ബാബു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് പറഞ്ഞതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിജയ് ബോബു യോഗത്തില്‍ എത്തിയതിന്റെ വീഡിയോ

അമ്മയുടെ ഔദ്യോഗിക പേജില്‍ മാസ് ബിജിഎം ഇട്ട് പോസ്റ്റ് ചെയ്തതും അംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇടവേള ബാബു സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറായതെന്നാണ് വിവരം. എന്നാല്‍ അത്തരത്തില്‍ ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

Sreekumar

Recent Posts

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

53 mins ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

3 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

5 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

10 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

11 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

11 hours ago