പതിനെട്ട് വയസ്സുള്ള എന്റെ മകൾക്ക് സെക്സ് എന്താണെന്നു പോലും അറിയില്ല, എന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു! എന്നാൽ മകളുടെ വാട്ടസ്ആപ്ചാറ്റിൽ കണ്ടത്

സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ യുവതി യുവാക്കൾക്ക് ജീവിതം നഷ്‌ടമാകുന്നതിനെ തടയാൻ പോലീസ് ചില നിർദ്ദേശ്ശങ്ങൾ നൽകിയത് വായിച്ചു.. ഈ നിർദേശങ്ങൾ നൽകിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling psychologistഎന്ന നിലയ്ക്ക് എനിക്കും പറയാൻ ഉള്ള ചിലത്… ടെക്നോളജി മുന്നോട്ടു പോകുമ്പോൾ , കുട്ടികളെ അതിൽ നിന്നും വിലക്കുന്നതിൽ യോജിപ്പില്ല.. എങ്ങനെ അത് തങ്ങളുടെ ജീവിതം നരകം ആക്കാതെ ഉപയോഗിക്കാം എന്നതാണ് പറഞ്ഞു കൊടുക്കേണ്ടത്.. അതിനു ആദ്യമായി ,മാതാപിതാക്കൾ ഒരൽപം സമയം കണ്ടെത്തണം.. 24 മണിക്കൂറ് കുട്ടികളുടെ ഒപ്പം ചെലവഴിക്കേണ്ട.. quantity of time അല്ല quality of time ആണ് പ്രധാനം… ആ വിലപ്പെട്ട സമയങ്ങളിൽ കുട്ടികളോട് തുറന്നു സംസാരിക്കണം.. അവരുടെ കൂട്ടുകാരെ കുറിച്ച് ,

അവരുടെ ഫാഷൻ ചിന്തകളെ കുറിച്ച് ഒക്കെ തിരക്കണം.. സ്നേഹം പ്രകടിപ്പിക്കണം..അല്ലാതെ ശിക്ഷ മാത്രം ആകരുത്.. ചോദ്യം ചെയ്യൽ മാത്രമാകരുത് അവരോടുള്ള ഇടപെടൽ രീതി.. ഇനി , മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.. എത്ര കൂട്ടുകാരെ പോലെ എന്ന് പറഞ്ഞാലും,.., സ്വന്തം മാതാപിതാക്കളോട് ഒരൽപം ഒളിവു ചില വിഷയങ്ങളിൽ കുട്ടികൾ കാണിച്ചേക്കാം.. എന്റെ മോൾ അല്ലേൽ മോൻ എല്ലാം എന്നോട് പറയും എന്ന് ചില മാതാപിതാക്കൾ കട്ടായം വാദിക്കും.. പറഞ്ഞാൽ നല്ലത് ,ഭൂരിപക്ഷം കുട്ടികളുടെ കാര്യമാണ് ഞാൻ പറയുന്നത്.. എന്റെ ഒരു സ്നേഹിത, അവളുടെ ഡിഗ്രി ക്കു പഠിക്കുന്ന മകളെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞു.. എന്റെ മോൾ ഇപ്പോഴും കുഞ്ഞാണ്, sex എന്താന്നെന്നു പോലും അറിയില്ല., ഓരോ പൊട്ടത്തരങ്ങൾ എന്നോട് വന്നു ചോദിക്കും..” പൊട്ടൻ ”

അഭിനയിക്കുക അല്ലല്ലോ അല്ലെ എന്ന് ഞാൻ ചോദിച്ചത് അവർക്കു ഇഷ്‍ടമായില്ല..പിന്നീട് , ഇതേ കുട്ടിയുടെ whtsaap chat കണ്ടു ഭയപ്പെട്ടു എന്നെ വിളിച്ചതും ആ ‘അമ്മ തന്നെ ! കുട്ടിയുടെ കുറ്റം അല്ല.. അമ്മയുടെയും അല്ല.. അംഗലാവണ്യം വന്ന പെൺകുട്ടിയും പൊടി മീശ വന്ന പയ്യനും അച്ഛനും അമ്മയ്ക്കും പൊടി കുഞ്ഞുങ്ങൾ ആണ് .. എന്റെ കുട്ടിക്ക് ലൈംഗികത എന്താന്നെന്നു പോലും അറിയില്ല എന്ന് വിശ്വസിക്കാൻ ആണ് എല്ലാവര്ക്കും ഇഷ്‌ടം.. ഓരോ പ്രായത്തിൽ എത്തുന്ന കുട്ടിക്കും ശാരീരികമായും മാനസികമായും മാറ്റങ്ങൾ വരും.. അത് ഉൾക്കൊണ്ട് കൊണ്ട് വേണം അവരെ വളർത്താൻ.. ശാസ്ത്രം മുന്നോട്ടു പോകുമ്പോൾ അവരെ പിന്നോട്ട് വലിക്കുന്നതിൽ കാര്യമില്ല.. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കുക.. ഫോൺ lock ഇടാൻ ഉള്ള അനുവാദം തരില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ ഫോൺ വാങ്ങി കൊടുക്കാം..,

vote അവകാശം കിട്ടാനുള്ള പ്രായം പോലെ.. ഫോൺ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാനുള്ള സമയം ചൂണ്ടി കാട്ടുക.. അതവർ അംഗീകരിക്കും.. കോളേജുകളിലും സ്കൂളിലും പല notes ഇപ്പോൾ whtsap വഴി ആണ് കിട്ടുന്നത് എന്നാണ് കുട്ടികൾ പറയുന്നത്.. അതിന്റെ സത്യാവസ്ഥ അന്വേഷിക്കണം.. താങ്ങാവുന്നതിലും കൂടുതൽ സിലബസ്സ് കുട്ടികൾക്ക് ഉള്ളത് പോലെ അദ്ധ്യാപകരുടെ ജോലികൾ പണ്ടത്തെകാലത്തെ പോലെ എളുപ്പം അല്ല. 24 മണിക്കൂറ് തികയാത്ത അവസ്ഥ.. അതിനാൽ ചിലപ്പോൾ പ്രാധാന്യമായ ചില notes whtsap വഴി പകർത്തുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.എന്നും മാതാപിതാക്കൾ അറിയണം.. എന്റെ അടുത്ത് വന്ന ഒരു കേസ് ഈ അവസരത്തിൽ ചൂണ്ടി കാണിക്കുക ആണ്.. 15 വയസ്സുകാരി ആയ മകളുടെ പ്രണയം അറിഞ്ഞ പിതാവ് അവളെ അതിൽ നിന്നും പിന്തിരിയാൻ എന്റെ അടുത്തു എത്തിച്ചു.. ഒരു ബന്ധം എന്ന് പിതാവ് പറഞ്ഞെങ്കിൽ.. കുട്ടിയുടെ മൊഴിയിൽ മൂന്ന് പേരുടെ വിവരം കിട്ടി.. മൊബൈൽ ചാർജ് ചെയ്തു കൊടുക്കാൻ ഒരാൾ.. വാങ്ങി കൊടുത്ത ആൾ.. പിന്നെ അച്ഛൻ അറിയുന്ന കാമുകനും.. വീട്ടമ്മ ആയ അമ്മയുടെ , കൊച്ചു മോളോടൊപ്പം കിടന്നുറങ്ങുന്ന അച്ഛമ്മയുടെ , അച്ഛന്റെ , ആങ്ങളയുടെ ഒക്കെ കണ്ണ് വെട്ടിച്ചു അവൾ ഇത്രയും ഒപ്പിച്ചു..! ഒരു ഫോൺ വേണം എന്ന ആഗ്രഹം ഉണ്ടേൽ , അതവർക്ക് കിട്ടാൻ ഈ സമൂഹത്തിൽ ഒരുപാടു മാർഗ്ഗങ്ങൾ ഉണ്ട്..

സഹായികൾ ഉണ്ട്.. തങ്ങളുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ , തനിക്കു മാത്രം ആയി വിലക്ക് വരുമ്പോൾ .. അതെങ്ങനെയും കൈക്കൽ ആക്കണം എന്നാണ് അവരുടെ പിന്നത്തെ വാശി.. അതിൽ എന്തൊക്കെ അനിഷ്‌ടങ്ങൾ സംഭവിക്കും എന്നവർ ചിന്തിക്കില്ല.. അവരുടെ പ്രായം അതാണ്.. ആ പ്രായം നമ്മുക്ക് അറിയാത്തതല്ല.. നമ്മൾ കടന്നു പോയ ഒന്നാണ്.. ചിന്തിച്ചാൽ മനസിലാക്കാം..! ഭൂമിയിൽ ചവിട്ടി നിൽക്കാനുള്ള ആർജ്ജവം അവരിൽ ഉണ്ടാക്കാൻ അദ്ധ്യാപകർക്കും കഴിയും.. സിലബസ്സ് തീർക്കുന്നതിനോട് ഒപ്പം ഒരൽപം സമയം മറ്റു ലോക കാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം,

കുട്ടികളോട് കാര്യങ്ങൾ എന്ത് പറഞ്ഞു കൊടുക്കുന്നു എന്നതിനെ കാൾ, എങ്ങനെ പറഞ്ഞു കൊടുക്കുന്നു എന്നതാണ് കാര്യം.. sex എഡ്യൂക്കേഷൻ കൊടുക്കേണ്ടത് അനിവാര്യം ആണ്.. അതാതു പ്രായത്തിൽ , മനസ്സിലാക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കണം.. good touch , bad touch എന്താന്നെന്നു പറഞ്ഞു കൊണ്ട് തുടങ്ങണം.. നമ്മുടെ കുട്ടികളുടെ പ്രധാന പ്രശ്നം , പ്രതികരണ ശേഷി കുറഞ്ഞു വരുന്നു എന്നതാണ്.. പ്രകടനം അല്ല വേണ്ടത്.., പ്രതികരണം ആണ്.. അതിനുള്ള ചങ്കുറ്റവും മാർഗ്ഗനിര്ദേശവും ആണ് മാതാപിതാക്കൾ കൊടുക്കേണ്ടത്.. വയലിൽ നിൽക്കുന്ന കരിക്കോലങ്ങളെ പോലെ അവരെ ഭയപെടുത്താതെ , സ്നേഹത്തോടെ ,ബഹുമാനത്തോടെ മുതിർന്നവരുടെ നിർദേശങ്ങൾ കുട്ടികൾ അനുസരിക്കട്ടെ.. അടുത്തതായി , പെൺകുട്ടികൾ മാത്രമല്ല ചൂഷണത്തിന് ഇര ആകുന്നത് എന്ന് ആലോചിക്കണം.. ചൂഷണത്തിന് ഇരയായി ,

മാനസികമായി തകർന്ന എത്രയോ ആണ്കുട്ടികളെ counseling നു കൊണ്ട് വരാറുണ്ട്.. പെൺകുട്ടികളെ കുറിച്ച് മാത്രമാണ് വാർത്ത വരുന്നത്.. അവർക്കു വേണ്ടി മാത്രമാണ് മുറ വിളികളും.. ആൺകുട്ടികളുടെ ഇത്തരം പ്രശ്നങ്ങൾ ആരും കാണുന്നില്ലേ.? അവർക്കും വേണം ബോധവൽക്കരണ ക്ലാസുകൾ.. എന്ത് കൊണ്ടാണ് എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് മാത്രം ആയി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നത്.. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചു ഇരുത്തി വേണം സെക്സ് എഡ്യൂക്കേഷൻ നൽകാൻ.. പരസ്പര ബഹുമാനം ആണ് വേണ്ടത്… അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഭയപ്പാടല്ല വളർത്തേണ്ടത്.. ബോധവൽക്കരണം നടത്തി ഒടുവിൽ ഉള്ള അറിവും കൂടി പോയി കുട്ടികളിൽ ഭയം ബാക്കി ആകുന്ന തരത്തിൽ ഉള്ള ക്ലാസുകൾ ആകരുത്.. എല്ലാ സ്കൂളിലും കോളേജിലും PTA meeting വെക്കാറുണ്ട്.. പ്രിയപ്പെട്ട മാതാപിതാക്കളുടെ ഈ കാര്യത്തോടുള്ള അവഗണ കഷ്‌ടമാണ്.. ആർക്കും വരാൻ സമയം ഇല്ല.. ഇത്തരം മീറ്റിങ് നടത്തുമ്പോൾ , general issues നെ കുറിച്ചാണ് പറയാറ്..

കുട്ടികളിൽ കാണപ്പെടുന്ന മാറ്റങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യാറ്.. തങ്ങളുടെ കുഞ്ഞുങ്ങളെ കുറിച്ച് മാത്രമേ മാതാപിതാക്കൾ അറിയുന്നുള്ളു.. പിന്നെ പീഡനം വരുന്ന വാർത്തകളും.. ഒന്ന് മക്കൾ പഠിക്കുന്ന കോളേജുകളിലും സ്കൂളിലും ചെല്ലൂ.. മാസത്തിൽ ഒരിക്കൽ എങ്കിലും.. PTA meeting കർശനമായും പാലിക്കണം എന്ന് ഓരോ മാതാപിതാക്കളും സ്വയം ഉറപ്പിക്ക്‌,, പല പ്രശ്നങ്ങളും പരിഹരിക്കാം.. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാലിക്കപ്പെടേണ്ട സാമാന്യ നിയമങ്ങൾ എന്താണെന്നു പോലും പല കുട്ടികൾക്കും അറിയില്ല..

നിയമനടപടികൾ പാലിക്കാൻ അദ്ധ്യാപകർ നിര്ബന്ധിതർ ആകുമ്പോൾ മാത്രമാണ് പൊട്ടിത്തെറിച്ചു കൊണ്ട് മാതാപിതാക്കൾ രംഗത്തേയ്ക്ക് വരുന്നത്.. ലിഖിതങ്ങൾ ആയ നിയമങ്ങൾ പോലെ അലിഖിതങ്ങളായ കാര്യങ്ങളും ഉണ്ട്.. അതൊക്കെ വല്ലപ്പോഴും മാതാപിതാക്കൾ ഒന്ന് കുട്ടികൾ പഠിക്കുന്ന കലാലയത്തിൽ വന്നാൽ , അവരുടെ അദ്ധ്യാപകരും ആയി ഒന്ന് സംസാരിച്ചാൽ എത്ര മാത്രം ഗുണം ചെയ്യും എന്നോ..? .ഇവിടെ ഓരോ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും , രാഷ്ട്രീയം പറഞ്ഞു ശ്രദ്ധ പലവഴിക്ക് തിരിക്കുന്നത് അല്ലാതെ , വേണ്ടുന്ന കാര്യങ്ങളിൽ ആരാണ് ശ്രദ്ധിക്കുന്നത് !?

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago