ജീവിതത്തിന്റെ ഓരോ അവസ്ഥയിലും സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി!! എലിസബത്ത് ബാല

നടന്‍ ബാലയും ഭാര്യ എലിസബത്തും ഏറെ ആരാധകരുള്ള താരങ്ങളാണ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ബാല. താര പത്‌നിയായും ഏറെ ആരോഗ്യപരമായ അറിവുകള്‍ യൂടൂബിലൂടെ പങ്കുവയ്ക്കുന്ന കൂടിയാണ് ഡോക്ടര്‍ എലിസബത്ത്. ഇരുവരുടെയും വിശേഷങ്ങള്‍ പെട്ടെന്ന് സോഷ്യലിടത്ത് വൈറല്‍ ആകാറുണ്ട്.

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് ഇരുവരും. കഴിഞ്ഞദിവസമാണ് എലിസബത്ത് തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് പോസ്റ്റ് പങ്കുവച്ചത്. എന്തു പറയണമെന്നറിയില്ല, എങ്ങനെ പറയണമെന്നറിയില്ല, എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നായിരുന്നു താരം സോഷ്യലിടത്ത് പങ്കുവച്ചത്. എന്താണ് കാര്യമെന്ന് പറഞ്ഞിട്ടില്ലായിരുന്നു.

ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇടാന്‍ കുറച്ച് വൈകിപ്പോയെന്നും തനിക്ക് കുറച്ചു വിഷമങ്ങള്‍ ഉണ്ട്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക, എങ്ങനെ പറയണമെന്ന് അറിയില്ല, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേയെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.

തന്റെ മാതാപിതാക്കള്‍ അധ്യാപകരാണ്. കുടുംബത്തിലെ എല്ലാവരും അധ്യാപകരാണ് എന്നാണ് എലിസബത്ത് പറയുന്നത്. അച്ഛന്റെ സഹോദരിയും അമ്മയുടെ കുടുംബത്തിലുള്ളവരും കസിന്‍സുമെല്ലാം അധ്യാപകരാണ്. ഇവരൊക്കെയും പറഞ്ഞ് തന്ന കാര്യങ്ങളാണ് തന്നെ ഇവിടം വരെ എത്തിച്ചത്.

നമുക്ക് കാര്യങ്ങള്‍ പറഞ്ഞ് തരുന്നവരില്‍ നാം ഒരു ഗുരുവിനെ കാണണം. ജീവിതത്തിന്റെ ഓരോ അവസ്ഥയിലും തന്നെ സപ്പോര്‍ട്ട് ചെയ്ത നിരവധി പേരുണ്ട്. എല്ലാവരുടെയും പേര് എടുത്ത് പറയുന്നില്ല. എങ്കിലും തന്നെ ആദ്യമായെടുത്ത ഡോക്ടര്‍ ജാനകിയമ്മയോട് പ്രത്യേക നന്ദി എന്നും എലിസബത്ത് പറയുന്നു.

Anu

Recent Posts

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

56 mins ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

2 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

4 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

4 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

4 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

4 hours ago