എലിസബത്ത് ഇപ്പോൾ തനിക്കൊപ്പമില്ലെന്ന് നടൻ ബാല അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എലിസബത്തും ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ്. നമ്മൾ വട്ടപൂജ്യമാണെന്ന് തോന്നിപ്പിക്കുന്നു എന്നാണ് താരത്തിന്റെ ഭാര്യയായ എലിസബത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എലിസബത്തിന് പിന്തുണയുമായും ഒരുപാട് പേരും എത്തിയിട്ടുണ്ട്. ജീവിതത്തിൽ നമ്മൾ സാധ്യമായതെല്ലാം ചെയ്തുകൊടുത്തൊരാളുണ്ടാകും. അവർ നമ്മൾ വട്ടപുജ്യമാണെന്ന് തോന്നിപ്പിക്കുമെന്നുമാണ് താരത്തിന് മറുപടിയെന്നോണം എലിസബത്ത് എഴുതിയത്. ഗായിക അമൃതാ സുരേഷുമായി ബാല വിവാഹ മോചിതനായിരുന്നു. തുടർന്നായിരുന്നു എലിസബത്തിനെ വിവാഹം കഴിച്ചത്.
ഒരു ഓൺലൈൻ മാധ്യമത്തിന്റ അഭിമുഖത്തിലാണ് താരം എലിസബത്ത് തനിക്കൊപ്പമില്ലെന്ന് ബാല പറഞ്ഞത്. ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്ന് താരം അന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറയാൻ ഞാൻ തയ്യാറായിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോൾ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. തന്റെ വിധിയാണ് എല്ലാം. താൻ എലിസബത്തിനെ ഒരു കുറ്റവും പറയില്ല എന്നും ബാല വ്യക്തമാക്കുന്നു.
മലയാളത്തിൽ 2006ൽ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല നടനായി അരങ്ങേറിയത്. ബാല പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ നായകനായും സഹ നടനായുമൊക്കെ വേഷമിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം ഷെഫീഖിന്റ സന്തോഷമാണ് നടൻ ബാല വേഷമിട്ടതിൽ ഒടുവിൽ തീയറ്ററിൽ എത്തിയത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…