കങ്കണ റണാവത്ത് അഭിനയിച്ച എമർജൻസി ചിത്രത്തിന്റെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് ഈ ചിത്രത്തിൽ കങ്കണ അഭിനയിക്കുന്നത്. കങ്കണയുടെ നിർമ്മാണ കമ്പനിയായ മണികർണിക ഫിലിംസ് സോഷ്യൽ മീഡിയയിൽ റിലീസ് മാറ്റിയതായുള്ള വിവരം പങ്കുവെച്ചു. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും പ്രൊഡക്ഷൻ ഹൗസ് അറിയിക്കുന്നുണ്ട്.
“ഞങ്ങളുടെ രാജ്ഞി കങ്കണയ്ക്ക് വേണ്ടി. രാജ്യത്തോടുള്ള കടമയ്ക്കും രാജ്യത്തെ സേവിക്കാനുള്ള അവളുടെ പ്രതിബദ്ധതയ്ക്കും കങ്കണ മുൻഗണന നൽകുന്നതിനാൽ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘എമർജൻസി’യുടെ റിലീസ് തീയതി മാറ്റിവച്ചിരിക്കുന്നു. ഒരു പുതിയ റിലീസ് തീയതി ഉടൻ അപ്ഡേറ്റ് ചെയ്യും . നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി” – എന്നാണ് മണികർണിക ഫിലിംസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചിട്ടുള്ളത്.
ബിജെപി സ്ഥാനാർത്ഥിയായി കങ്കണ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭ മണ്ഡലത്തിലാണ് താരം മത്സരിക്കുന്നത്. രാഷ്ട്രീയപരമായ കാര്യങ്ങളാലാണ് സിനിമയുടെ റിലീസ് മാറ്റിവെച്ചത് എന്നാണ് റിപ്പോർട്ട്. കങ്കണ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തിരക്കിലുമാണ്. എഴുത്തുകാരിയായും സംവിധായികയായും നിർമ്മാതാവായും കങ്കണ എത്തുന്ന പ്രൊജക്റ്റാണ് ‘എമർജൻസി’. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…