ആരാധകര്‍ കാത്തിരുന്ന ‘എമ്പുരാന്‍’ അപ്ഡേറ്റ് ; വിമർശനവുമായി ഒരു വിഭാഗം

സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ‘എമ്പുരാന്‍’ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് കഴിഞ്ഞ ദിവസം എത്തിയിരുന്നു.എമ്പുരാനെക്കുറിച്ചുള്ള രണ്ട് സുപ്രധാന കാര്യങ്ങളാണ് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.  ചിത്രീകരണം തുടങ്ങുന്നതിനെക്കുറിച്ചും സിനിമയുടെ പ്രൊഡക്ഷൻ ഹോസിനെക്കുറിച്ചുമുള്ള വിവരങ്ങളായിരുന്നു അത്. ആദ്യ ഭാഗമായ   ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം മറ്റൊരു പ്രമുഖ നിര്‍മ്മാണ കമ്പനി കൂടി എമ്പുരാന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട് . തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് അത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോവുകയാണ് എന്നും  മോഹന്‍ലാല്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 5ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.അതേസമയം, ചോര പുരണ്ട ഒരു മോതിരത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു  എമ്പുരാന്റെ അപ്‌ഡേറ്റ് എത്തുമെന്നും പൃഥ്വിരാജും മോഹന്‍ലാലും വ്യക്തമാക്കിയത്.  ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത് എന്നത് കൊണ്ട്  തന്നെ ലൂസിഫറിനേക്കാള്‍ ഗംഭീരമായിരിക്കും എമ്പുരാന്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിലെ താരങ്ങളെ കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ലൂസിഫര്‍’ ചിത്രത്തിലെ ഏതാനും ദൃശ്യങ്ങളുടെ മാഷ്അപ് കാണിച്ചതിന് പിന്നാലെ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധനെയാണ് കാണിക്കുന്നത്. ലൈവിനിടെ ‘ഹീ ഈസ് കമ്മിംഗ് ബാക്ക്..’ എന്ന ഡയലോഗ് ആണ് പറയുന്നത്.

നിമിഷങ്ങള്‍ കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതെ സമായം ഷൂട്ടിംഗ് തീയതി അന്നൗൻസ് ചെയ്തു കൊണ്ടുള്ള വിഡിയോയ്‌ക്കെതിരെ  വ്യാപക വിമർശനവും ഉയരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ ആണ് അപ്ഡേറ്റിനായി കാത്തിരുന്നതെന്നു പക്ഷെ ലൂസിഫറിലെ രംഗങ്ങൾ മാത്രമാണ് വിഡിയോയിൽ ഉണ്ടായിരുന്നതെന്നും ഷൂട്ടിങ് തീയതി പറയാൻ ആയിരുന്നുവെങ്കിൽ ഒരു പോസ്റ്റർ മതിയായിരുന്നു എന്നുമാന് വിമർശകർ പറയുന്നത്. ഒരു വിഭാഗം മോഹൻ ലാൽ ആരാധകരിലും നിരാശ ഉണ്ടാക്കിയിട്ടുണ്ട്. എബ്രഹാം ഖുറേശി ആയി മോഹൻ ലാലിന്റെ ഒരു പുതിയ ലുക്ക് എങ്കിലും കാണുമെന്ന് ആരാധകർ പ്രതീക്ഷിച്ചു . എന്നാൽ അതൊന്നുമുണ്ടായിരുന്നില്ല. അതേസമയം, ലൂസിഫറിന് പിന്നാലെ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും എമ്പുരാന്‍ സിനിമയുടെ അപ്‌ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. പൃഥ്വിരാജും സംഘവും ലൊക്കേഷന്‍ കാണാന്‍ പോയതിന്റെ ചിത്രങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് എത്തിയിരുന്നുവെങ്കിലും മറ്റ് വാര്‍ത്തകളൊന്നും ഉണ്ടായില്ല. പാന്‍ ഇന്ത്യന്‍ ചിത്രമായല്ല, പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാന്‍ പുറത്തുവരുന്നതെന്നാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പറഞ്ഞത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദവ് ആണ്. സംഗീതം ദീപക് ദേവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കലാസംവിധാനം മോഹന്‍ദാസ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൌണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകര്‍.മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ എമ്പുരാനോളം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒരു ചിത്രമില്ല. സ്കെയിലിലും കാന്‍വാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണിത്. 2019 ല്‍ പുറത്തെത്തിയ ലൂസിഫറിന്‍റെ വിജയാഘോഷ വേളയില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തെ ഇത്രയും നീട്ടിയത് കൊവിഡ് സാഹചര്യമായിരുന്നു. ദില്ലി, സിംല എന്നിവിടങ്ങളിലാണ് ചിത്രീകരണം ആരംഭിക്കുകയെന്ന് ട്രേഡ് അനലിസ്റ്റുകളില്‍ ചിലര്‍ നേരത്തെ അറിയിച്ചിരുന്നു. ലഡാക്കും ഒരു പ്രധാന ലൊക്കേഷന്‍ ആണ്. എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും, പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago