ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. വന്‍ ഹിറ്റായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി വന്‍ കാത്തിരിപ്പിലാണ് ആരാധകലോകം. ചിത്രത്തിന്റെ ഷൂട്ടിംഗ് അപ്ഡേറ്റുകളെല്ലാം പൃഥ്വി പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയ ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിച്ച കാര്യം അറിയിച്ചിരിക്കുകയാണ് പൃഥ്വി.
യുഎസിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചിരുന്നത്. മൂന്നാമത്തെ ഷെഡ്യൂള്‍ ആയിരുന്നു യുഎസില്‍ ചിത്രീകരിച്ചിരുന്നത്. ഇപ്പോഴിതാ അവിടുത്തെ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചതായി പൃഥ്വിരാജ് അറിയിച്ചിരിക്കുകയാണ്.
അടുത്ത ഷെഡ്യൂള്‍ ചെന്നൈയില്‍ ആണെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള പറയുന്നത്. മറ്റൊരു ഷെഡ്യൂള്‍ കേരളത്തിലാണ്. ഇത് തിരുവനന്തപുരത്ത് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന എമ്പുരാന്റെ പ്രധാന ലൊക്കേഷനുകള്‍ ഇരുപതോളം വിദേശ രാജ്യങ്ങളിലാണ്. യുകെ, യുഎസ്, റഷ്യയും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.
ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലുമാണ് ചിത്രം എത്തുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…