അമേരിക്കയിലെ ‘എമ്പുരാന്‍’ ലൊക്കേഷനിലേക്ക് വന്ന ദോശയും മീന്‍ കറിയും!! അതീവ സന്തോഷവാനായി ലാലേട്ടന്‍

ലൂസിഫറിന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘L2 എമ്പുരാന്‍’. ആദ്യമായി ചിത്രം സംവിധാനം ചെയ്യുമ്പോള്‍ മറ്റൊരു താരത്തിനെയും പൃഥ്വിയ്ക്ക് ആലോചിക്കാനായില്ല, കാരണം കടുത്ത ലാലേട്ടന്‍ ഫാനാണ് പൃഥ്വിയും. ഇപ്പോഴിത എമ്പുരാന്റെ ഷൂട്ടിനിടയില്‍ ലാലേട്ടന്റെ…

ലൂസിഫറിന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘L2 എമ്പുരാന്‍’. ആദ്യമായി ചിത്രം സംവിധാനം ചെയ്യുമ്പോള്‍ മറ്റൊരു താരത്തിനെയും പൃഥ്വിയ്ക്ക് ആലോചിക്കാനായില്ല, കാരണം കടുത്ത ലാലേട്ടന്‍ ഫാനാണ് പൃഥ്വിയും.

ഇപ്പോഴിത എമ്പുരാന്റെ ഷൂട്ടിനിടയില്‍ ലാലേട്ടന്റെ സ്‌നേഹം ആവോളം അനുഭവിക്കാനായ അനുഭവമാണ് പൃഥ്വി പങ്കുവയ്ക്കുന്നത്. എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിദേശത്തായിരുന്നു ചിത്രീകരണം നടക്കുന്നത്.

എപ്പോഴും സന്തോഷവാനായി ഇരിക്കുക എന്ന പാഠമാണ് താന്‍ മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് താന്‍ പഠിച്ച പ്രധാന പാഠമെന്ന് പൃഥ്വിരാജ് പറയുന്നു. അദ്ദേഹത്തിന് സന്തോഷിക്കാന്‍ ചെറിയ കാര്യങ്ങള്‍ തന്നെ ധാരാളമാണ്. റിസള്‍ട്ടിനെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാറില്ലെന്നും താരം പറയുന്നു.

അമേരിക്കയിലെ ഷൂട്ടിനിടയിലുള്ള രസകരമായ അനുഭവമാണ് താരം പങ്കിടുന്നത്. ഭക്ഷണ പ്രേമിയും ഭക്ഷണം നന്നായി പാചകം ചെയ്യാന്‍ അറിയുന്ന ആളുമാണ് മോഹന്‍ലാല്‍. ഒരു ദിവസം ലൊക്കേഷനില്‍ ഒരാള്‍ ദോശയും മീന്‍ കറിയുമായി എത്തി. ഭക്ഷണം കിട്ടിയതും അതീവ സന്തോഷവാനായ ലാലേട്ടനെയാണ് പൃഥ്വിരാജ് കണ്ടത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയാ മേനോനും ലാലേട്ടന്റെ രുചി വൈദഗ്ദ്യം അനുഭവിച്ചിട്ടുണ്ട്.