എമ്പുരാന്റെ ബജറ്റ് 400 കോടിയാണോ? ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന മലയാള സിനിമയുടെ ചെലവ് ഇങ്ങനെ

മലയാളത്തിൽ ഏറ്റവുമധികം പ്രതീക്ഷ നൽകുന്ന ചിത്രമാണ് മോഹൻലാൽ , പൃഥ്വിരാജ്  കൂട്ടുകെട്ടിന്റെ  എമ്പുരാൻ’  കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അടുത്ത പടിയായി ഗംഭീര സെറ്റ് ഒരുക്കാൻ ആരംഭിച്ചിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂൾ നേരത്തെ ആരംഭിക്കുകയും പൂർത്തിയാവുകയും ചെയ്തിരുന്നു. സിനിമയുടെ അടുത്ത ഷെഡ്യൂൾ ഇനി അടുത്ത വർഷമാകും ആരംഭിക്കുക. ചിത്രത്തിന്റെ പുതിയ സെറ്റ് ചെന്നൈയിലാണ്.രണ്ടാം ഷെഡ്യൂളിലേക്കുള്ള സെറ്റ് നിർമ്മാണം ആരംഭിച്ചതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. സെറ്റിലെ ജോലികൾആരംഭിച്ചുവെന്ന് കുറിച്ചായിരുന്നു പോസ്റ്റ്.  ഒരു പൂജയോടെയാണ് സിനിമയുടെ സെറ്റ് നിർമാണത്തിന് തുടക്കം. പുതിയ സെറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ഒരു വലിയ പഴയ കെട്ടിടമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. അതേസമയം, വിദേശത്തുള്ള ചിത്രീകരണത്തിന് മുൻപ് സിനിമയുടെ ചില പ്രധാന ഭാഗങ്ങൾ പുതുതായി നിർമ്മിച്ച സെറ്റിൽ ചിത്രീകരിക്കാൻ സംവിധായകൻ പൃഥ്വിരാജ് സുകുമാരനും സംഘവും പദ്ധതിയിടുന്നുവെന്നും സൂചനകളുണ്ട്.  ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് എമ്പുരാൻ ചിത്രീകരിക്കുന്നത്. ഈ വർഷം ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

മലയാള സിനിമയിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം തയ്യാറാവുക  . രണ്ടാം ഭാഗം തുടങ്ങുന്നു എന്ന് കേട്ടത് മുതൽ, സിനിമയുടെ ബജറ്റിനെ സംബന്ധിച്ച് ഒട്ടേറെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിൽ പ്രേക്ഷകരെ അമ്പരപ്പിച്ച വാർത്തയാണ് ചിത്രം 400 കോടി ബജറ്റിൽ ഒരുങ്ങുന്നു എന്നത്. ഇക്കാര്യം വാസ്തവമാണോ അല്ലയോ എന്ന് നിരവധിപ്പേർ ചോദിച്ചിട്ടുമുണ്ടായിരുന്നു. പാൻ-ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുക. പൃഥ്വിരാജ് മൂന്നാമതായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. മുരളി ഗോപിയുടെ സ്ക്രിപ്റ്റിൽ മൂന്നു ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. 2024ന്റെ തുടക്കത്തിൽ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ അമേരിക്കയിലാവും ആരംഭിക്കുക. ആ വർഷം തന്നെ റിലീസ് ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. 2025ലേക്കാണ് എമ്പുരാൻ റിലീസ് ഉണ്ടാവുക. സിനിമ 150 കോടി ബജറ്റിലാവും പൂർത്തീകരിക്കുക എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. മോഹൻലാൽ നായകനായ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ ആണ് മലയാളത്തിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ബജറ്റിലെ ചിത്രം.

അതും ആശിർവാദ് സിനിമാസിന്റെ നിർമാണ സംരംഭമായിരുന്നു. 100 കോടിയായിരുന്നു ഇതിന്റെ ബജറ്റ്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും ആവേശം നൽകുകയും ചെയ്ത വമ്പൻ വിജയ ചിത്രമായിരുന്നു ‘ലൂസിഫർ’. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി വന്ന് പൃഥ്വിരാജ് സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. എമ്പുരാന്റെ ഓരോ പുതിയ വർത്തകൾക്കുമായി ആരാധകൻ കാതോർത്തിരിക്കുകയാണ്. 2019 -ലാണ് എമ്പ്‌രാന്റെ പ്രഖ്യാപനം സംഭവിച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദീപാവലി ദിനത്തിൽ പുറത്തുവിടുകയും ചെയ്തിരുന്നു.  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. നിരവധി വിദേശ താരങ്ങളും വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ താരങ്ങളും എമ്പുരാനിൽ അണിനിരക്കും. ചിത്രത്തിലെ നായികയെ സംബന്ധിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൽ പ്രധാന നായികയായി എത്തുക പാകിസ്താനി നടിയായ മഹിറ ഖാൻ ആണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. 2016 ലെ ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാൻ കലാകാരന്മാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇന്ത്യ വിലക്കിയിരുന്നു. എന്നിരുന്നാലും, പാക് കലാകാരന്മാർക്കൊപ്പം പ്രവർത്തിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യൻ സെലിബ്രിറ്റികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരു സിനിമാപ്രവർത്തകൻ ബോംബെ ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു.അതേസമയം, റമ്പാൻ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച ചിത്രം. ജോഷിയാണ് സംവിധാനം. നേര്, മലൈക്കോട്ടൈ വാലിബൻ, വൃഷഭ തു‌ടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുക്കുന്നവ.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago