പത്ത് വര്‍ഷമായിരിക്കുന്നു…ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി!!! മകന്റെ അതിജീവനം പങ്കിട്ട് ഇമ്രാന്‍ ഹാഷ്മി

ബോളിവുഡിലെ ഏറെ ആരാധകരുള്ള നടനാണ് ഇമ്രാന്‍ ഹാഷ്മി. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച താരം. സ്‌ക്രീനിലെ വലിയ താരത്തിന്റെ വ്യക്തിജീവിതം സ്വകാര്യമാക്കി വയ്ക്കുന്ന താരമാണ് ഇമ്രാന്‍. ഭാര്യ പര്‍വീണ്‍ ഷഹാനിയും മകന്‍ അയാനെയുമെല്ലാം ക്യാമറക്കണ്ണുകളില്‍ നിന്നും താരം അകറ്റാറായിരുന്നു പതിവ്. ആശങ്കയും ഭീതിയും നിറഞ്ഞ നാളുകളെ അതിജീവിച്ചിരിക്കുകയാണ് താരം. മകന്‍ അയാന്‍ കാന്‍സറിനെ അതിജീവിച്ച അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്.

2004 ലായിരുന്നു നാല് വയസില്‍ അയാന് കാന്‍സര്‍ സ്ഥിരീകരിച്ചത്. കിഡ്നിയിലായിരുന്നു കാന്‍സര്‍ കണ്ടെത്തിയത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ക്യാന്‍സറിനെ അതിജീവിച്ച പോരാളിയാണ് അയാന്‍. മകന്റെ അതിജീവന കഥ താരം സോഷ്യലിടത്ത് പങ്കുവച്ചിരിക്കുകയാണ്. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അക്കാലമെന്ന് ഇമ്രാന്‍ പറയുന്നു. അഞ്ച് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം അയാന്‍ അസുഖത്തിനെ പൂര്‍ണമായും അതിജീവിച്ചു.

‘പത്ത് വര്‍ഷമായിരിക്കുന്നു. ഇതേ ദിവസമായിരുന്നു അയാന്റെ രോഗം തിരിച്ചറിഞ്ഞത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഞങ്ങള്‍ അതിനെ മറികടന്നു. ഞങ്ങള്‍ അത് മറികടക്കുകയും ഇപ്പോഴും ശക്തമായി നില്‍ക്കുന്നു എന്നതാണ് പ്രധാനം. സ്നേഹത്തോടെയും പ്രാര്‍ത്ഥനയോടെയും ഞങ്ങള്‍ക്കൊപ്പം നിന്നതിന് നന്ദി’ എന്നായിരുന്നു ഇമ്രാന്‍ ഹാഷ്മി മകനെ ചേര്‍ത്തുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്. അയാന് കാന്‍സര്‍ സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കായി താര കുടുംബം കാനഡയിലേക്ക് പോയിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയ സന്തോഷവും താരം പങ്കുവച്ചിരുന്നു.

അടുത്തിടെയിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ ത്രീയിലാണ് ഇമ്രാന്‍ ഹാഷ്മി ഒടുവിലായി അഭിനയിച്ചത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഇമ്രാന്‍ ഹാഷ്മി എത്തിയത്. നിരവധി സിനിമകളാണ് ഇമ്രാന്റേതായി അണിയറയിലൊരുങ്ങുന്നത്. ഒജി പ്ലസ് ആണ് റിലീസിന് ഒരുങ്ങിയിരിക്കുന്ന താരത്തിന്റെ ചിത്രം. അടുത്തിടെ താരം 12 കോടിയുടെ റോള്‍സ് റോയ്സ് കാര്‍ വാങ്ങിയിരുന്നു.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

1 hour ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

3 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

4 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

4 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

5 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

8 hours ago