മുഴുനീളെ തമാശയുമായി ‘എങ്കിലും ചന്ദ്രികേ’.. ഒടിടിയിലെത്തുന്നു

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച പുതിയ ചിത്രം ആണ് ‘എങ്കിലും ചന്ദ്രികേ’. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയ ഒരു കോമഡി എന്റര്‍ടൈനര്‍ ചിത്രം തന്നെയാണ് എങ്കിലും ചന്ദ്രികേ. ചിത്രം ഉടന്‍ ഒടിടിയിലെത്തും. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സാണ്. എന്നാല്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രം വിജയകരമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിക്കുന്നത് നിരഞ്ജനാ അനൂപാണ്. തന്‍വി റാമും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആതിഥ്യന്‍ ചന്ദ്ര ശേഖരന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, സിനിമയില്‍ കുറെ നാളുകള്‍ വിട്ടുനിന്ന വിജയ ബാബു വീണ്ടും സിനിമയില്‍ സജീവമായ ഒരു ചിത്രവും കൂടിയാണ് എങ്കിലും ചന്ദ്രികേ. പ്രധാനമായും മൂന്നു സുഹൃത്തുക്കള്‍ക്ക് പുറമെ ചിത്രത്തില്‍ മണിയന്‍ പിള്ള രാജു, അശ്വിന്‍, രാജേഷ് ശര്‍മ്മ പിന്നെ കുറെ പുതുമുഖങ്ങളും ആണ് അഭിനയിക്കുന്നത്.

വിനായക് ശശികുമാര്‍, മനു മഞ്ജിത്ത് എന്നിവര്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. ഇഫ്തിയാണ് സം?ഗീത സംവിധായകന്‍. ജിതിന്‍ സ്റ്റാന്‍സിലോസ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ലിജോ പോള്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കലാസംവിധാനം- ത്യാഗു, മേക്കപ്പ്- സുധി, കോസ്റ്റ്യൂം ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കെ.എം. നാസര്‍, പ്രൊഡക്ഷന്‍ മാനേജര്‍- കല്ലാര്‍ അനില്‍, പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ്- ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി. സുശീലന്‍, കോ-പ്രൊഡ്യൂസര്‍ ആന്‍ അഗസ്റ്റിന്‍, വിവേക് തോമസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, സ്റ്റില്‍സ്- വിഷ്ണു രാജന്‍, പിആര്‍ഒ- വാഴൂര്‍ ജോസ്.

Gargi

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago