ഒരിടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചെത്തുന്ന ചിത്രം ‘എന്താടാ സജി’ യില്‍ നായികയായെത്തുന്നത് നിവേദ തോമസ്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് നടിയെത്തിയ വീഡിയോ പുറത്തു വന്നു. മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് നിര്‍മ്മാണം.
നര്‍മത്തിനു പ്രാധാന്യം നല്കി ഗ്രാമീണാന്തരീക്ഷത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ശിവ, ശ്രീജിത്ത് രവി.സെന്തില്‍, വിമല്‍, പ്രേം പ്രകാശ്, രാജേഷ് ശര്‍മ്മ , ബെന്നി പി.നായരമ്പലം, ജോസൂട്ടി, ജിത്തു ജോസ്, സന്തോഷ് കൃഷ്ണന്, പൂജ പങ്കജ്, ലിന്റ തുടങ്ങിയവരും ഓഡിഷനിലൂടെ തിരഞ്ഞെടുത്ത അമ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. ജിത്തു ദാമോദര്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങും നിര്‍വഹിക്കുന്നു. കലാസംവിധാനം ഷിജി പട്ടണം. മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, കോ പ്രൊഡ്യൂസര്‍ ജസ്റ്റിന് സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഗിരീഷ് കൊടുങ്ങല്ലൂര്‍.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…