ജയസൂര്യയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിന്റെ ടീസർ നാളെ എത്തും നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രത്തിൻറെ സംവിധാനവും രചനയും നിർവഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ സജിയെ അവതരിപ്പിക്കുന്നത്.
സിനിമയുടെ ടീസർ നാളെ രാവിലെ 11 ന് പുറത്തിറങ്ങും. ചിത്രത്തിൻ നായിക നിവേദ തോമസാണ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമയുടെ നിർമ്മാണം. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ജിത്തു ദാമോദർ ആണ്.എഡിറ്റിംഗ് രതീഷ് രാജ്.
ഒരു ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമയുട സംഗീതം വില്യം ഫ്രാൻസിസ് നിർവഹിക്കുന്നു.കലാസംവിധാനം ഷിജി പട്ടണം, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സംഘട്ടനം ബില്ല ജഗൻ, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, സ്റ്റിൽ-പ്രേം ലാൽ,ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…