വസ്ത്രങ്ങൾ നഷ്ട്ടപ്പെട്ട് പബ്ലിക്ക് ടോയ്‌ലെറ്റിൽ അകപ്പെട്ട ഒരു പെൺകുട്ടി!

കേരളത്തിൽ വലിയ രീതിയിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ നിലവിൽ കേരളത്തിൽ ഉള്ള താരങ്ങൾ പോലും ഷൂട്ടിങ് ലൊക്കേഷനിൽ പോകാൻ ഭയക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഹൃസ്വചിത്രത്തിൽ അഭിനയിക്കാൻ ബംഗാളിൽ നിന്നും കേരളത്തിലേക്ക് എത്തിയിരിക്കുകയാണ് ബംഗാളി നടിയായ പായൽ മുഖർജി. ഇത് ആദ്യമായി ആണ് താരം കേരളത്തിൽ എത്തുന്നത്. അതും ഒരു ഹൃസ്വചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് താരം അഭിനയിക്കുന്ന ഹൃസ്വചിത്രത്തിന്റേത്. അത് തന്നെയാണ് താരത്തെ ചിത്രത്തിന്റെ ഭാഗമാകാൻ ആകർഷിച്ച ഘടകവും.

‘ഈവ’എന്ന ഹ്രസ്വചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് പായല്‍ അവതരിപ്പിക്കുന്നത്. സോഹന്‍ലാല്‍ ആണ് ഈ ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. മാധവിക്കുട്ടിയുടെ ‘നീര്‍മാതളത്തിന്റെ പൂക്കളു’ടെ സംവിധായകനും സോഹൻലാൽ തന്നെയായിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സോഹൻലാൽ ഒരു ഹൃസ്വചിത്രം വീണ്ടും ഒരുക്കുവാൻ പോകുന്നത്. അപ്പോൾ തന്നെ ചിത്രത്തിന്റെ ക്വാളിറ്റി എത്രത്തോളം ഉണ്ടെന്നു പ്രേക്ഷകർക്ക് ഊഹിക്കാൻ കഴിയുന്നതാണ്.  ഹൈവേയോടു ചേര്‍ന്ന പബ്ലിക് ടോയ്ലെറ്റില്‍ വസ്ത്രങ്ങള്‍ നഷ്ടപ്പെട്ട് നിന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയം. അവള്‍ കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെയാണ് കഥ പോകുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ബോള്‍ഡ് ആയ രംഗങ്ങള്‍ ചെയ്യാന്‍ പായല്‍ എടുത്ത ഏഫേര്‍ട്ടും വലുതാണ്. 24 വയസ്സുള്ള ഒരു പൊലീസുകാരിയുടെ റോളിലാണ് പായൽ അഭിനയിക്കുന്നത്.

ഗ്രിഫിന്‍ മാര്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അനോഖ രാജനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ വാർത്തകൾ പുറത്ത് വന്നതോടെ ചിത്രം റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് ആരാധകരും. കാരണം ഇത്ര വ്യത്യസ്തമായ പ്രമേയമുള്ള ഒരു ഹൃസ്വചിത്രം അടുത്തിടെയൊന്നും പ്രദർശനത്തിന് എത്തിയിട്ടില്ല. രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ മാർക്കറ്റ് ആണ് ഇവരുടെ ലക്‌ഷ്യം.

പായൽ തന്നെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുള്ള ഒരു വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഒരു ഹൃസ്വചിത്രത്തിൽ ആണെങ്കിൽ പോലും മലയാളത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് താരം. പായൽ നായികയായി എത്തുന്ന ഒരു ചിത്രം ബംഗ്ലാദേശിൽ ഈ മാസം റിലീസ് ആവുന്നുണ്ട്. മറ്റൊരു ചിത്രം ആമസോൺ പ്രൈമിലും റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് ഇന്ന് ഇപ്പോൾ ബംഗാളി-മലയാളി ആരാധകരും.

Sreekumar

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

11 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

11 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

11 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

12 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

24 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

24 hours ago