സിനിമകളിൽ നിന്നും ആ കാരണം പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്, വെളിപ്പെടുത്തലുമായി ഇന്ദ്രൻസ്

മലയാള സിനിമാ ലോകത്തിലെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിൽ ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും ഉയർന്നു വന്ന അഭിനേതാവാണ് ഇന്ദ്രന്‍സ്.നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെ മലയാളി പ്രേക്ഷകരെ  വിസ്മയിപ്പിച്ച താരമാണ് ഇന്ദ്രൻസ്. താരത്തിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു. അതെ പോലെ  ഇന്ദ്രന്‍സിന്റെതായി പുറത്തിറങ്ങിയ അഞ്ചാം പാതിര ഏറ്റവും മികച്ച വിജയം നേടുകയും ചെയ്‌തിരുന്നു. ഇന്ദ്രൻസ് ഈ  ചിത്രത്തിലൂടെ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായിട്ടാണ് കൂടുതൽ ശ്രദ്ധ നേടിയത്.അതെ പോലെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തുടക്കത്തിൽ അമ്മ ചിട്ടി പിടിച്ച പൈസ കൊണ്ട്  വാങ്ങിയ ഒരു തയ്യൽമെഷീൻ വച്ചാണ് സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് തയ്യൽക്കട ആരംഭിക്കുന്നത്. തൂവാനത്തുമ്പികൾക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പദ്മരാജനോട് ടൈറ്റിൽസിൽ ഇന്ദ്രൻസ് എന്നു ചേർത്തോട്ടെ എന്നുചോദിക്കുന്നത്. അതോടെ അയാളും ഇന്ദ്രൻസായി. പിന്നെ കൊടക്കമ്പിയായി, നെത്തോലിയായി, ഒരു മനുഷ്യ ശരീരത്തിനു താങ്ങാൻ കഴിയുന്നതിനും അപ്പുറത്തെ അവഹേളനങ്ങളുടെ അവമതിപ്പുകളുടെ അതിക്രൂരമായ പൊട്ടിച്ചിരികളായി.

Indrans

യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസിൽ പഠിപ്പു നിർത്തിയ, ഒരുപാടു താരങ്ങൾക്കു കോട്ടും സ്യൂട്ടും തയ്ച്ചുകൊടുത്ത അയാൾ, അയാൾക്കുവേണ്ടി ആദ്യമായി ഒരു കോട്ടും സ്യൂട്ടും തുന്നി ഷാങ്‌ഹായ്‌ ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനി നടക്കാൻ പോയി. ഗൗരവമേറിയ സീനുകൾ വരുമ്പോൾ സീനിന്റെ മുറുക്കം നഷ്ടപ്പെടാതിരിക്കാൻ ഒരുപാടു സീനുകളിൽ നിന്നും ഒഴിവാക്കപ്പെട്ട അയാൾ, മികച്ച നടനുള്ള സംസ്ഥാന അവാർഡ് പിടിച്ചു പിടിച്ചുവാങ്ങുന്ന അഭിനയ സാന്ദ്രതയായി. ഈ ലോകത്തൊരു എട്ടാമത്തെ അത്ഭുതമുണ്ടെങ്കിൽ അതു തന്റെ ജീവിതമാണെന്നും, ഞാൻ ആരുമല്ലെന്നും, കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും, പരിഭവങ്ങളില്ലാതെ അയാൾ പിന്നിലോട്ടു നീങ്ങിനിൽക്കുന്നു. എത്ര നിഷ്പ്രയാസമാണ് ഈ മനുഷ്യൻ നമ്മളുടെ ആത്മബോധങ്ങളുടെ നെറുകയിൽ ചുറ്റിക കൊണ്ടു ആഞ്ഞടിക്കുന്നത്.

Indrans 2

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒട്ടും താര ജാഡകളില്ലാത്ത നടനാണ് ഇന്ദ്രന്‍സ്.അത് കൊണ്ട് തന്നെ അഭിനയലോകത്തിലെ  ഈ എളിമ നടന് മികച്ച നടനുള്ള അവാര്‍ഡ് വരെ നേടി നല്‍കിയിരുന്നു.ഇപ്പോളിതാ മലയാള സിനിമയിലെ പതിവായ ഒഴിവാക്കലുകളെക്കുറിച്ച്‌ തുറന്ന് പറയുകയാണ് നടന്‍ ഇന്ദ്രൻസ്. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യത്തെ കുറിച്ച് തുറന്ന് പറയുന്നത്. എനിക്ക് ഈ മാറ്റിയിരുത്തലും, ഇറക്കിവിടലുമൊന്നും  ഒട്ടും പുത്തരിയല്ല.ചില ചിത്രങ്ങളുടെ  അവസാന ക്ലൈമാക്സ് സീനില്‍ നിന്ന് മാറ്റിയ നിര്‍ത്തിയ അനുഭവമുണ്ടായിട്ടുണ്ട്. ആദ്യത്തെ പ്രാവിശ്യം അതൊക്കെ കേൾക്കുമ്പോൾ ഒരു പാട് വിഷമം തോന്നിയിട്ടുണ്ട്.അതിന് കുറിച്ച് പിന്നീടാണ് കൂടുതൽ മനസിലായത്. അതുവരെ കോമാളി കളിച്ച്‌ തലകുത്തി നില്ക്കുന്ന കഥാപാത്രങ്ങളായിരിക്കും തന്റേത്. അങ്ങനെ ഒരു വളര്‍ച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്സ് സീനില് കയറി നിന്നാല്‍ അതിന്റെ ഗൗരവം നഷ്ടമാകും.അത് കൊണ്ട് തന്നെ  സിനിമയെ നല്ല രീതിയിൽ ഇത്  ബാധിക്കുമെന്ന് മനസ്സിലായത്തോടെ ഞാൻ സംവിധായകനോട് തുറന്ന് പറഞ്ഞു ഈ സീനിൽ നിന്നും എന്നെ ഒഴിവാക്കണമെന്ന്.

 

Sreekumar

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

3 mins ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

1 hour ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

2 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

3 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

3 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

3 hours ago