‘പുതു തലമുറക്കാര്‍ക്ക് സിനിമയെക്കുറിച്ച് അത്ര മികച്ച അഭിപ്രായമില്ലാത്തപ്പോള്‍ പഴയ തലമുറക്കാര്‍ക്ക് സിനിമ മികച്ചതാകുന്നു’

സിബിഐ 5 ദ ബ്രെയിന്‍ സിനിമ തിയേറ്ററുകളിലെത്തിയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ മൂവി ഗ്രൂപ്പില്‍ ഈ സിനിമയെ കുറിച്ച് വ്യത്യസ്ത ഗ്രൂപ്പിലുള്ളവരുടെ അഭിപ്രായം ആരാഞ്ഞ് ഒരു കുറിപ്പ്. ‘പുതിയ തലമുറയുടെയും പഴയ തലമുറയുടെയും സിനിമാ ആസ്വാദനത്തിന്റെ രീതികള്‍ വ്യത്യസ്തമാണെങ്കിലും ആ വ്യത്യസ്തത എന്താണെന്ന് വ്യക്തമായി കാണിച്ചു തരുവാന്‍ CBI 5 ന് സാധിച്ചുവെന്ന് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് . പുതു തലമുറക്കാര്‍ക്ക് സിനിമയെക്കുറിച്ച് അത്ര മികച്ച അഭിപ്രായമില്ലാത്തപ്പോള്‍ പഴയ തലമുറക്കാര്‍ക്ക് സിനിമ മികച്ചതാകുന്നു’ വെന്ന് കുറിപ്പില്‍ പറയുന്നു.

CBI 5 THE BRAIN
അഭിപ്രായം തലമുറകളിലൂടെ
37 വർഷങ്ങളിലായി തലമുറകളിലൂടെ സഞ്ചരിച്ച കഥാപാത്രമാണ് സേതുരാമയ്യർ എന്ന CBl ഓഫീസർ . 1988 ൽ ആദ്യഭാഗമായ “ഒരു CBI ഡയറിക്കുറിപ്പിൽ” നിന്നും അഞ്ചാം ഭാഗമായി 2022 ൽ “CBI 5 THE BRAlN” ൽ വന്ന് നിൽക്കുമ്പോൾ സേതുരാമയ്യരെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്ക് വലിയ രൂപമാറ്റമൊന്നും സംഭവിച്ചില്ലെങ്കിലും… മലയാള സിനിമാ പ്രേക്ഷകരുടെ ആസ്വാദന രീതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് .
പുതിയ തലമുറയുടെയും പഴയ തലമുറയുടെയും സിനിമാ ആസ്വാദനത്തിന്റെ രീതികൾ വ്യത്യസ്തമാണെങ്കിലും ആ വ്യത്യസ്തത എന്താണെന്ന് വ്യക്തമായി കാണിച്ചു തരുവാൻ CBI 5 ന് സാധിച്ചുവെന്ന് സോഷ്യൽ മീഡിയ വഴിയുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചപ്പോൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട് . പുതു തലമുറക്കാർക്ക് സിനിമയെക്കുറിച്ച് അത്ര മികച്ച അഭിപ്രായമില്ലാത്തപ്പോൾ പഴയ തലമുറക്കാർക്ക് സിനിമ മികച്ചതാകുന്നു.
സിനിമയുടെ തിരക്കഥയിലും സംവിധാനത്തിലും മറ്റ് സങ്കേതിക വശങ്ങളിലും കലോചിതമായി വന്നിട്ടുള്ള മാറ്റങ്ങൾ ഈ സിനിമയിലെ അണിയറക്കാർക്ക് എത്രത്തോളം CBI 5 ൽ പ്രാവർത്തികമാക്കുവാൻ സാധിച്ചു എന്നത് തന്നെയാണ് തലമുറകളിലൂടെ വരുന്ന പ്രേക്ഷകരുടെ വ്യത്യസ്ത അഭിപ്രായങ്ങളിലൂടെ പ്രകടമാകുന്നത്.
മറ്റൊരു സിനിമയ്ക്കും സാധിക്കാത്തതരത്തിൽ CBI സിനിമകൾക്ക് തലമുറകളിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞതുകൊണ്ടാവാം ഒരു സിനിമയ്ക്ക് തന്നെ വ്യത്യസ്ത പ്രായക്കാരിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങൾ വരുന്നതെന്ന് തോന്നുന്നു.
സോഷ്യൽ മീഡിയയിൽ വന്ന വിവിധ റിവ്യു വീഡിയോകളിൽ നിന്നായി CBl 5 നെ കുറിച്ച് അഭിപ്രായം പറഞ്ഞവരുടെ ഏകദേശ വയസ്സ് കണക്കാക്കിയുള്ള ലിസ്റ്റും അവരിൽ ഭൂരിഭാഗം ആളുകളിൽ നിന്നും വന്നിട്ടുള്ള അഭിപ്രായവുമാണ് ചുവടെ കൊടുത്തിരിക്കുന്നത് . ഈ നിരീക്ഷണം പൂർണ്ണമായി ശരിയാണ് എന്ന് അവകാശപ്പെടുന്നില്ല. എന്നാലും ഒരു പരീക്ഷണാർത്ഥം അഭിപ്രായങ്ങൾ പറയാൻ താല്പര്യപ്പെടുന്നു.
CBI 5 THE BRAIN എന്ന സിനിമ കണ്ടവരുടെ വയസ്സും അഭിപ്രായവും പ്രതീക്ഷിക്കുന്നു.
Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

2 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago