ഗ്രൗണ്ടില്‍ ആദ്യ അടിയില്‍ തന്നെ മനസിലാക്കാം സംവിധായകന്‍ പണി അറിയുന്നവനാണെന്ന്!!

ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്‌സ്.  ഇന്ന്, ഓഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞതുമുതല്‍ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് നേടുന്നത്.

ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രമാകുന്നത്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ.

ചിത്രത്തിനെ കുറിച്ച് ദാസ് ആഞ്ജലീന്‍ മൂവി ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിങ്ങനെയാണ്, RDX….. ??????
ഇതൊരു വെറും അടിപ്പടമല്ല……ഗാനമേള നടക്കുന്ന ഗ്രൗണ്ടില്‍ ആദ്യ അടിക്കു കോപ്പു കൂട്ടുന്ന സിറ്റുവേഷനില്‍ തന്നെ മനസിലാക്കാം സംവിധായകന്‍ പണി അറിയുന്നവനാണെന്നു….. പിന്നെ ഒരു നിമിഷം പോലും അതിന്റെ റേന്‍ജ് കുറയുന്നില്ല….വളരെ മനോഹരമായി ഫാമിലി ഇമോഷന്‍സ് കണക്ട് ചെയ്തു നായകന്മാരെ പോര്‍കളത്തിലേക്കു ഇറക്കി വിടുന്ന ഒരു ബ്രില്യന്‍സ്……

ആന്റണി വര്ഗീസ്, നീരജ് മാധവ് ഇവര്‍ക്കെല്ലാം മുകളില്‍ സ്‌ക്രീന്‍ പ്രെസന്‍സ് കൊണ്ട് ഷെയിന്‍ നിഗം കാണിക്കുന്ന മാസ്സ്…..കാര്‍ണിവല്‍ അടിയില്‍ കസേരയില്‍ ഇരിക്കുന്ന ഒരു സീന്‍ ….. നല്ല സംവിധായകരെയും നല്ല സിനിമയെയും തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഇതുപോലെ കാണുന്നവരുടെ മനസ് നിറക്കാന്‍ പറ്റും…..

വലിയ എക്‌സ്പീരിയന്‍സ് ഇല്ലാത്ത ഒരു കൂട്ടം നടന്മാര്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കി മൂന്ന് നായകന്മാരെയും മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍….. അതിന്റെ അവസാനം പോള്‍സണ്‍ എന്ന കഥാപാത്രം ചെയ്ത നടനെ ഒരിക്കലും ഒഴിവാക്കാനാകില്ല….. നാളെ മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന പേരുകളിലൊന്നു ഇദ്ദേഹമായിരിക്കും…
അന്‍പറിവ്…. ??
സാം സി എസ്… ??
സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ്- ഷബാസ് റഷീദ്,ആദര്‍ശ് സുകുമാരന്‍… ??
സംവിധായകന്‍ നഹാസ് ഹിദായത്….. ???? എന്നാണ് ദാസ് പങ്കുവച്ചത്.

Anu

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

2 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

3 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

4 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

6 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

7 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

8 hours ago